അടികിട്ടുമോയെന്ന ഭയത്തോടെയല്ലാതെ രോഗിയെ നോക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഡോക്ടര്‍മാര്‍ക്ക്: ഐഎംഎ

ശ്രീനു എസ്| Last Modified ബുധന്‍, 9 ജൂണ്‍ 2021 (08:39 IST)
കോവിഡിനെതിരെ മുന്നണിപ്പോരാളികള്‍ ആയി പടപൊരുതുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നുവെന്ന് ഐഎംഎ. അടി കിട്ടുമോ എന്ന ഭയത്തോടെ അല്ലാതെ രോഗികളെ നോക്കാന്‍ പറ്റാത്ത അവസ്ഥ. ഇത്രയും അരക്ഷിതാവസ്ഥ നിറഞ്ഞ ഒരു കാലഘട്ടം ഉണ്ടായിട്ടില്ല, പ്രത്യേകിച്ച് മഹാമാരിയില്‍ നട്ടംതിരിയുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മവിശ്വാസം തകര്‍ക്കാന്‍. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അല്‍പമെങ്കിലും നീതി ലഭിക്കാന്‍ ഏതറ്റം വരെ പോകണം എന്ന് മനസ്സിലാകാത്ത അവസ്ഥ.

മാവേലിക്കര ആശുപത്രിയില്‍ ഒരു ഡോക്ടറേ കയ്യേറ്റം ചെയ്ത പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പോലീസിന്റെ ഭാഗത്തുനിന്ന് മൂന്നാഴ്ചയായി ഒരു നടപടിയും ഉണ്ടായിട്ടില്ല. വ്യക്തമായ തെളിവുകള്‍ ഹാജരാക്കിയിട്ട് പോലും ആശുപത്രി സംരക്ഷണ നിയമം അനുസരിച്ച് എഫ്.ഐ.ആര്‍. ഫയല്‍ ചെയ്തിട്ടും അറസ്റ്റ് നടന്നിട്ടില്ല. പല കാരണങ്ങള്‍ പറഞ്ഞു കൊണ്ട് പ്രതിക്ക് രക്ഷപ്പെടുന്നതിനുള്ള സാഹചര്യമൊരുക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു.

ഈ ദുരന്ത സാഹചര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകരെ സമരമുഖത്തേക്ക് വലിച്ചിഴക്കരുത് എന്ന് മാത്രമേ പറയാനുള്ളൂ. അടി വാങ്ങാന്‍ മാത്രമായി ജോലിചെയ്യാന്‍ ഞങ്ങള്‍ തയ്യാറല്ല എന്ന് വളരെ ശക്തമായ ഭാഷയില്‍ സര്‍ക്കാരിനെ അറിയിക്കുന്നു. വര്‍ഷങ്ങളോളം സമരം ചെയ്തു നേടിയ ആശുപത്രി സംരക്ഷണ നിയമം പോലും നടപ്പിലാക്കാന്‍ സര്‍ക്കാരും സര്‍ക്കാര്‍ സംവിധാനങ്ങളും തയ്യാറാവുന്നില്ലെങ്കില്‍
മനസ്സില്ലാ മനസ്സോടെ ശക്തമായ സമര പരിപാടികളിലേക്ക് ഇറങ്ങാന്‍ ഡോക്ടര്‍മാര്‍ നിര്‍ബന്ധി തരാകും എന്ന മുന്നറിയിപ്പ് തരാന്‍ കൂടി ഈ അവസരം വിനിയോഗിക്കുന്നുവെന്നും ഐഎംഎ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ ...

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്
ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിന്‍ ഷായുടെ മകളാണ് ദിവയാണ് വധു. താന്‍ ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ
സിനിമകള്‍ നൂറുകോടി ക്ലബ്ബില്‍ കയറി എന്നൊക്കെ പെരിപ്പിച്ച് പറയുന്നതില്‍ പലതും ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു
ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന വാക്കുകളും സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടെന്ന് ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക
ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ സ്‌പോട്ടിൽ തന്നെ കൊല്ലണമെന്ന് നടി പ്രിയങ്ക അനൂപ്. ഒരു ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ
സിനിമയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.

പാതിവില തട്ടിപ്പ്: ക്രൈം ബ്രാഞ്ച് പ്രാഥമിക വിവരശേഖരണം ...

പാതിവില തട്ടിപ്പ്:  ക്രൈം ബ്രാഞ്ച്  പ്രാഥമിക വിവരശേഖരണം ആരംഭിച്ചു
65,000 പേര്‍ക്ക് സാധനങ്ങള്‍ കൈമാറിയിട്ടുണ്ടെന്നാണ് അനന്തുകൃഷ്ണന്റെ ബാങ്ക് അക്കൗണ്ട് ...

പ്രതിയുടെ പെൺ സുഹൃത്തുമായി അടുപ്പം, പത്താം ക്ലാസുകാരനെ ...

പ്രതിയുടെ പെൺ സുഹൃത്തുമായി അടുപ്പം, പത്താം ക്ലാസുകാരനെ തട്ടികൊണ്ടുപോയ സംഭവത്തിൽ 4 പേർ അറസ്റ്റിൽ
ഇന്നലെ രാത്രി 7:45 ഓടെയാണ് വിദ്യാര്‍ഥിയെ നാലംഗ സംഘം വീട്ടില്‍ നിന്നും ബലമായി കാറില്‍ ...

ഉയര്‍ന്ന താപനില മുന്നറിയിപ്പ്; സംസ്ഥാനത്ത് ഇന്നും നാളെയും ...

ഉയര്‍ന്ന താപനില മുന്നറിയിപ്പ്; സംസ്ഥാനത്ത് ഇന്നും നാളെയും മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യത
ഇന്നും നാളെയും കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 °C മുതല്‍ 3 °C വരെ ...

അനധികൃത കുടിയേറ്റക്കാര്‍ എല്ലാം കുറ്റക്കാരല്ല; ട്രംപിന്റെ ...

അനധികൃത കുടിയേറ്റക്കാര്‍ എല്ലാം കുറ്റക്കാരല്ല; ട്രംപിന്റെ നയം മോശമായി അവസാനിക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ
അനധികൃത കുടിയേറ്റക്കാര്‍ എല്ലാം കുറ്റക്കാരല്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ നയം ...

അമേരിക്കയ്ക്ക് പിന്നാലെ ചരിത്രത്തിലെ ഏറ്റവും വലിയ ...

അമേരിക്കയ്ക്ക് പിന്നാലെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിനൊരുങ്ങി യുകെ; ആശങ്കയില്‍ ഇന്ത്യന്‍ കുടിയേറ്റക്കാര്‍
അമേരിക്കയ്ക്ക് പിന്നാലെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിനൊരുങ്ങി യുകെ. ഇതോടെ ...