രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6767 പുതിയ രോഗികൾ, 147 മരണം

ന്യൂഡൽഹി| അഭിറാം മനോഹർ| Last Modified ഞായര്‍, 24 മെയ് 2020 (10:09 IST)
ന്യൂഡൽഹി: രാജ്യത്ത് ആശങ്കയുണർത്തി കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വൻവർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 6767 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസത്തിൽ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കൂടുതൽ കേസുകളാണിത്.കഴിഞ്ഞ ദിവസം 6654 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

രാജ്യത്ത് ഇന്നലെ മാത്രം 147 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1,31,868 ആയി ഉയര്‍ന്നു. 73,560 സജീവ കേസുകളാണ് നിലവില്‍ രാജ്യത്തുള്ളത്.
54,440 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 3867 ആയി ഉയർന്നു.

രോഗബാധിതരുടെ എണ്ണത്തിലും മരണനിരക്കിലും മഹാരാഷ്ട്രതന്നെയാണ് മുന്നില്‍. 47190 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1577 മർണങ്ങൾ ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടു. രോഗികളുടെ എണ്ണത്തിൽ രണ്ടാമതുള്ള തമിഴ്‌നാട്ടിൽ 15512 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഗുജറാത്തിൽ 13664ഉം ഡൽഹിയിൽ 12910ഉം കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :