1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Covid Cases in kerala rises

ആശങ്കയുണർത്തി കൂടുതൽ രോഗികൾ, ഇന്ന് 62 പേർക്ക് കൊവിഡ്, രോഗം സ്ഥിരീകരിച്ചവരിൽ 7 ആരോഗ്യപ്രവർത്തകർ

കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 62 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.പാലക്കാട് ജില്ലയിൽ 19 പേർക്കും കണ്ണൂർ ജില്ലയിൽ 16 പേർക്കും മലപ്പുറം ജില്ലയിൽ 8 പേർക്കും ആലപ്പുഴയിൽ 5 പേർക്കും കോഴിക്കോട്, കാസര്‍ഗോഡ് ജില്ലയിലെ 4 പേര്‍ക്ക് വീതവും കൊല്ലം ജില്ലയിലെ 3 പേര്‍ക്കും കോട്ടയം ജില്ലയിലെ 2 പേര്‍ക്കും വയനാട് ജില്ലയിലെ ഒരാള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഒരു ദിവസം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും കൂടുതൽ കേസുകളാണിത്.
 
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 18 പേർ വിദേശങ്ങളിൽ നിന്നും വന്നവരാണ്.(യു.എ.ഇ.-9, സൗദി അറേബ്യ-3, കുവൈറ്റ്-2, മാലി ദ്വീപ്-1, സിങ്കപ്പൂര്‍-1, മസ്‌കറ്റ്-1, ഖത്തര്‍-1.)31 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ എത്തിയവരാണ്. മഹാരാഷ്ട്രയിൽ നിന്നെത്തിയ 13 പേർ,തമിഴ്‌നാട്-12,ഗുജറാത്ത്-2, കര്‍ണാടക-2, ഉത്തര്‍പ്രദേശ്-1, ഡല്‍ഹി-1 എന്നിങ്ങനെയാണ് കണക്കുകൾ. ഇന്ന് രോഗം ബാധിച്ചവരിൽ 13 പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്.ഇതിൽ 7 പേർ ആരോഗ്യപ്രവർത്തകരാണ്.വരില്‍ 3 പേര്‍ പാലക്കാട് ജില്ലയിലുള്ളവരും 2 പേര്‍ വീതം കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലുള്ളവരുമാണ്.
 
അതേസമയം രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 3 പേരുടെ പരിശോധനാഫലം നെഗറ്റീവാണ്.കൊല്ലം, കോട്ടയം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തരുടെ പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവായത്. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണ 275 ആയി ഉയർന്നു.515 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ബെവ് ക്യൂ ആപ്പിന് പിന്നില്‍ വന്‍ തട്ടിപ്പ്:മുല്ലപ്പള്ളി