ആഘോഷങ്ങളും ആരവവുമില്ലാതെ ഇന്ന് ചെറിയ പെരുന്നാൾ

അഭിറാം മനോഹർ| Last Modified ഞായര്‍, 24 മെയ് 2020 (09:52 IST)
കൊവിഡ് പ്രതിസന്ധിയിൽ ആഘോഷങ്ങളില്ലാതെ ഇന്ന് പെരുന്നാൾ. വിശ്വാസികളെകൊണ്ട് സജീവമാകേണ്ട പള്ളികളെല്ലാം കൊറോണ മുൻകരുതലിന്റെ ഭാഗമായി അടഞ്ഞുകിടന്നതോടെ പ്രാർഥന വീടുകളിൽ ഒതുങ്ങി. സുരക്ഷ മുൻനിർത്തി പള്ളികളിലും ഈദ്ഗാഹുകളിലും നിസ്‌കാരങ്ങള്‍ ഒഴിവാക്കിയിരുന്നു.

അതേ സമയം ഈദുൽ ഫിത്തർ പ്രമാണിച്ച് ഞായറാഴ്‌ചത്തെ സമ്പൂർണ ലോക്ക്ഡൗണിന് ഇളവുകൾ അനുവദിച്ചിട്ടുണ്ട്.ബേക്കറി, വസ്ത്രക്കടകള്‍, മിഠായിക്കടകള്‍, ഫാന്‍സി സ്റ്റോറുകള്‍, ചെരിപ്പുകടകള്‍ എന്നിവക്ക് രാവിലെ 7 മുതൽ വൈകീട്ട് 7 വരെ തുറന്ന് പ്രവർത്തിക്കാം.ഇറച്ചി, മത്സ്യവ്യാപാരം എന്നിവ രാവിലെ ആറുമുതല്‍ 11 വരെ അനുവദിക്കും.സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ബന്ധുവീടുകള്‍ സന്ദര്‍ശിക്കാന്‍ വാഹനങ്ങളില്‍ അന്തര്‍ജില്ലാ യാത്രകള്‍ നടത്താനുള്ള അനുമതിയും നൽകിയിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :