അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് ആശങ്കയായി കൊവിഡ് വ്യാപനം, ഡൽഹിയിൽ 84% ഒമിക്രോൺ,കർണാടകയിൽ കൊവിഡ് കേസുകളിൽ 241 ശതമാനത്തിന്റെ വർധന
- കേന്ദ്രസർക്കാർ ഓഫീസുകളിൽ പകുതി ജീവനക്കാർ, മറ്റുള്ളവർക്ക് വർക്ക് ഫ്രം ഫോം: പുതിയ മാർഗനിർദേശം
- നളന്ദ മെഡിക്കൽ കോളേജിൽ 96 ഡോക്ടർമാർക്ക് കൊവിഡ്
- സംസ്ഥാനത്ത് 2560 പേർക്ക് കൊവിഡ്, 30 മരണം
- സംസ്ഥാനത്ത് 29 പേർക്ക് കൂടി ഒമിക്രോൺ: ആകെ രോഗികൾ 181 ആയി
പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 35,000 കടന്നു; രോഗവ്യാപനം അതിവേഗം, ഇത് മൂന്നാം തരംഗം
രാജ്യത്ത് കോവിഡ് മൂന്നാം തരംഗം പ്രകടമായി തുടങ്ങി. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 115 ദിവസത്തിനു ശേഷം 35,000 കടന്നു. ഒമിക്രോണ്‍ രോഗികളുടെ എണ്ണം രണ്ടായിരം പിന്നിട്ടു. ആരോഗ്യമന്ത്രാലയം പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ കോവിഡ് മൂന്നാം തരംഗത്തിന്റെ കര്‍വ് ഉയരുന്നത് ആശങ്കയ്ക്ക് കാരണമാകുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും അരലക്ഷത്തിലേക്ക് അടുക്കുമെന്നാണ് കണക്കുകൂട്ടല്‍.
ഡിസംബര്‍ 31 ന് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 16,764 ആയിരുന്നു. 33 ദിവസങ്ങള്‍ക്ക് ശേഷം രാജ്യത്ത് പതിനായിരത്തിലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസമായിരുന്നു ഡിസംബര്‍ 31. അതിനുശേഷം ജനുവരി മൂന്നിലേക്ക് എത്തിയപ്പോള്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 33,750 ആയി. ജനുവരി നാലിലേക്ക് എത്തുമ്പോള്‍ അത് 35,000 കടന്നു. അതായത് ഡിസംബര്‍ 31 ന് റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ ഇരട്ടിയിലേറെ ഇപ്പോള്‍ ഉണ്ട് ! ഒറ്റദിനം 5,000 ത്തില്‍ അധികം കോവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ട്രെന്‍ഡ് ആണ് ഇപ്പോള്‍ കാണുന്നത്. കോവിഡ് കര്‍വ് ഈ രീതിയില്‍ പോകുകയാണെങ്കില്‍ രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അടുത്ത അഞ്ച് ദിവസം കൊണ്ട് അരലക്ഷത്തിലേക്ക് എത്തും. ഡിസംബര്‍ 31 ന് രാജ്യത്ത് ചികിത്സയിലുണ്ടായിരുന്ന ആകെ കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയായിരുന്നു. ജനുവരി മൂന്നിലേക്ക് എത്തിയപ്പോള്‍ സജീവ കോവിഡ് കേസുകളുടെ എണ്ണം ഒന്നരലക്ഷത്തിലേക്ക് അടുത്തു.