അഭിറാം മനോഹർ|
Last Modified തിങ്കള്‍, 3 ജനുവരി 2022 (21:57 IST)
കൊവിഡ് കേസുകൾ വീണ്ടും ഉയരുന്ന പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ ഓഫീസുകളിൽ വീണ്ടും നിയന്ത്രണമേർപ്പെടുത്തി. അണ്ടർ സെക്രട്ടറി തലത്തിൽ താഴെയുള്ള ജീവനക്കാരിൽ പകുതിപേർ ഓഫീസിൽ നേരിട്ടെത്തിയാൽ മതിയെന്ന് കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിദേശത്തിൽ പറയുന്നു. മറ്റുള്ളവർക്ക് വർക്ക് ഫ്രം ഹോം മാതൃകയിൽ ജോലി തുടരാം.
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ 30,000 കടന്ന സാഹചര്യത്തിലാണ് പുതിയ മാർഗനിർദേശം. ഓഫീസിൽ വരുന്നതിൽ നിന്ന് അംഗപരിമിതരെയും ഗർഭിണികളെയും ഒഴിവാക്കി. ഓഫീസുകളിൽ ആൾക്കൂട്ടം ഒഴിവാക്കാൻ വ്യത്യസ്‌ത സമയങ്ങളിൽ ജീവനക്കാർ ഓഫീസിലെത്തണം.
കണ്ടൈൻമെന്റ് സോണുകളിലുള്ളവർ ഓഫീസുകളിൽ വരേണ്ടതില്ലെന്നും മാർഗനിർദേശത്തിൽ പറയുന്നു.