നളന്ദ മെഡിക്കൽ കോളേജിൽ 96 ഡോക്‌ടർമാർക്ക് കൊവിഡ്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 3 ജനുവരി 2022 (20:24 IST)
ബിഹാറിന്റെ തലസ്ഥാനമായ പറ്റ്‌നയിലെ നളന്ദ മെഡിക്കൽ കോളേജിലെ 96 ഡോക്‌ടർമാർ ഇൾപ്പടെ നൂറിലധികം ഡോക്‌ടർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ദിവസത്തിനിടെയാണ് ഇത്രയധികം ഡോക്‌ടർമാർക്ക് വൈറസ് സ്ഥിരീകരിച്ചത്.

ബിഹാറിൽ നിലവിൽ ആയിരത്തിലധികമാണ് കൊവിഡ് രോഗികൾ. ഇതിലധികം കേസുകളും പറ്റ്‌‌നയിലാണ്. ഇതിൽ ഒരാൾക്ക് പോലും ഒമിക്രോൺ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം നളന്ദ മെഡിക്കൽ കോളേജിൽ രോഗം സ്ഥിരീകരിച്ച നിരവധി പേർ കൊവിഡ് വാർഡിൽ ഡ്യൂട്ടി എടുത്തവരായതിനാൽ വ്യാപകമായ അണുബാധയ്ക്ക് സാധ്യതയുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :