കോവിഡ് രണ്ടാം തരംഗം: ഇന്ത്യയ്ക്ക് ആശ്വാസം നല്‍കുന്ന കണക്കുകള്‍ ഇതാ

നെല്‍വിന്‍ വില്‍സണ്‍| Last Modified ബുധന്‍, 2 ജൂണ്‍ 2021 (11:03 IST)

കോവിഡ് രണ്ടാം തരംഗത്തിന്റെ കര്‍വ് ഇന്ത്യയില്‍ താഴുകയാണ്. രോഗികളുടെ എണ്ണം ദിനംപ്രതി കുറഞ്ഞുവരുന്നു. ആരോഗ്യരംഗത്തിനു ആശ്വാസം നല്‍കുന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

തുടര്‍ച്ചയായി ഏഴ് ദിവസം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തില്‍ താഴ്ന്നു നില്‍ക്കുന്ന ജില്ലകളില്‍ രോഗവ്യാപനം കുറവായിരിക്കും. നിലവില്‍ രാജ്യത്തെ 718 ജില്ലകളില്‍ 344 ഇടത്തും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ ഒരാഴ്ചയായി അഞ്ച് ശതമാനത്തില്‍ കുറവാണ്. ഇതാണ് കോവിഡ് കര്‍വ് താഴുന്നതിന്റെ ലക്ഷണം. മേയ് ഏഴിന് വെറും 92 ജില്ലകള്‍ മാത്രമായിരുന്നു ഈ പട്ടികയില്‍ ഉണ്ടായിരുന്നു.

ഏപ്രില്‍ ആദ്യ വാരത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ കൂടുതല്‍ ഉള്ള ജില്ലകളുടെ എണ്ണം 200 ല്‍ താഴെയായിരുന്നു. ഏപ്രില്‍ അവസാന ആഴ്ചയിലേക്ക് എത്തിയപ്പോള്‍ ഏതാണ്ട് 600 ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തില്‍ കൂടുതലായി. എന്നാല്‍ ഇപ്പോള്‍ 350 ഓളം ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെയാണ്. 239 ജില്ലകളിലാണ് പത്ത് ശതമാനത്തില്‍ കൂടുതല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉള്ളത്. 145 ജില്ലകളില്‍ അഞ്ച് ശതമാനത്തിനും പത്ത് ശതമാനത്തിലും ഇടയിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :