ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പബ്ജി കളി; മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് പൊലീസ്

നെല്‍വിന്‍ വില്‍സണ്‍| Last Modified ചൊവ്വ, 1 ജൂണ്‍ 2021 (19:58 IST)

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പബ്ജി കളിക്കാന്‍ ഇരുന്നവര്‍ക്ക് പൊലീസ് കൊടുത്തത് എട്ടിന്റെ പണി. 18 നും 22 നും വയസ്സിനിടയില്‍ പ്രായമുള്ള പത്തോളം പേരാണ് പബ്ജി കളിക്കാന്‍ സംഘം ചേര്‍ന്നത്. ലോക്ക്ഡൗണ്‍ പരിശോധനയുടെ ഭാഗമായി പട്രോളിങ്ങിനിറങ്ങിയ പൊലീസ് ഇവരെ കാണുകയായിരുന്നു. പൊലീസ് എത്തിയതുകണ്ട് പലരും ചിതറിയോടി. ഇതില്‍ ചിലരെ പൊലീസ് പിടിക്കുകയായിരുന്നു. എന്തിനാണ് ഇങ്ങനെ കൂട്ടംകൂടിയിരിക്കുന്നതെന്ന് പൊലീസ് ചോദിച്ചപ്പോള്‍ വീട്ടിലിരുന്ന് ബോറടിച്ചപ്പോള്‍ കൂട്ടുകാര്‍ക്കൊപ്പം പബ്ജി കളിക്കാന്‍ ഇറങ്ങിയതാണെന്ന് ഇവര്‍ മറുപടി നല്‍കി. ആറോളം പേരുടെ മൊബൈല്‍ ഫോണ്‍ പൊലീസ് പിടിച്ചുവാങ്ങി. ലോക്ക്ഡൗണ്‍ കഴിയുന്ന ദിവസം സ്റ്റേഷനിലേക്ക് വന്നാല്‍ മൊബൈല്‍ ഫോണ്‍ വിട്ടുനല്‍കാമെന്നാണ് പൊലീസ് ഇവരോട് പറഞ്ഞത്. ഇനി ഇങ്ങനെ കൂട്ടംകൂടി ഇരിക്കില്ലെന്ന് പറഞ്ഞെങ്കിലും പൊലീസ് ചെവികൊണ്ടില്ല. തൃശൂരാണ് സംഭവം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :