ഇന്ത്യയിലേത് ഡെല്‍റ്റ, ബ്രിട്ടണിലെ കപ്പ; കോവിഡ് വകഭേദങ്ങള്‍ക്ക് പേരിട്ടു

നെല്‍വിന്‍ വില്‍സണ്‍| Last Modified ചൊവ്വ, 1 ജൂണ്‍ 2021 (08:47 IST)

ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ കണ്ടെത്തിയ കോവിഡ് വകഭേദങ്ങള്‍ക്ക് ലോകാരോഗ്യസംഘടന പേരിട്ടു. ഇന്ത്യന്‍ വകഭേദം ബി.1.617.1 ഡെല്‍റ്റ എന്ന് അറിയപ്പെടും.

ബ്രിട്ടണിലെ ജനിതകമാറ്റം വന്ന വൈറസ് കപ്പ എന്ന പേരിലാകും അറിയപ്പെടുക. ദക്ഷിണാഫ്രിക്കന്‍ വകഭേദം ബീറ്റ എന്നും ബ്രസീല്‍ വൈറസ് വകഭേദം ഗാമ എന്നും അറിയപ്പെടും.

രാജ്യങ്ങളുടെ പേരില്‍ കൊറോണ വൈറസ് വകഭേദങ്ങള്‍ അറിയപ്പെടരുതെന്ന് ലോകാരോഗ്യസംഘടന നേരത്തെ പ്രഖ്യാപിച്ചിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :