ശിവഗിരി തീര്‍ത്ഥാടനം: തിരുവനന്തപുരത്തെ ഈ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 1 ജനുവരി 2024 (08:33 IST)
ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് തിരുവനന്തപുരത്തെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അഞ്ചുസ്‌കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. വര്‍ക്കല ഗവ. മോഡല്‍ എച്ച്എസ്, വര്‍ക്കല ഗവ. എല്‍പിഎസ്, ഞെക്കാട് ഗവ. എച്ച്എസ്എസ്, ചെറുന്നിയൂര്‍ ഗവ. എല്‍പിഎസ് എന്നീ സ്‌കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.

പൊലീസുദ്യോഗസ്ഥര്‍ക്കും മറ്റ് വകുപ്പുദ്യോഗസ്ഥര്‍ക്കും വോളണ്ടിയര്‍മാര്‍ക്കും താമസിക്കുന്നതിനുവേണ്ടിയാണ് ഈ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :