1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Covid India News

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 743പേര്‍ക്ക്; എഴുമരണം

Covid
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 743പേര്‍ക്ക്. ഇതോടെ രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 3997 ആയി. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ രോഗം മൂലം എഴുമരണവും റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ മൂന്നും, കര്‍ണാകടത്തില്‍ രണ്ടും, തമിഴ്‌നാട്ടിലും ഛത്തീസ്ഗഡിലും ഓരോന്നുവീതവും മരണം റിപ്പോര്‍ട്ട് ചെയ്തു.
 
അതേസമയം രാജ്യത്ത് ജെഎന്‍.1 വകഭേദം സ്ഥരീകരിച്ചത് 162 പേര്‍ക്ക്. കേരളത്തിലും ഗുജറാത്തിലുമാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തില്‍ 83 കേസുകളും ഗുജറാത്തില്‍ 34 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ ഒന്‍പതു സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും കൊവിഡിന്റെ പുതിയ വകഭേദത്തിന്റെ സാനിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. 
അടുത്ത ലേഖനം
2023ല്‍ വിടപറഞ്ഞ പ്രശസ്തരായ ഇന്ത്യക്കാര്‍ ഇവരാണ്