'രോമാഞ്ചം' ഹിന്ദിയിലേക്ക്; റീമേക്ക് ഒരുക്കുന്നത് മലയാള സംവിധായകന്‍ !

കെ ആര്‍ അനൂപ്| Last Modified ശനി, 30 ഡിസം‌ബര്‍ 2023 (12:42 IST)
നവാഗതനായ ജിത്തു മാധവന്‍ സംവിധാനം ചെയ്ത ബ്ലോക്ക് ബസ്റ്റര്‍ ചിത്രമായ രോമാഞ്ചം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന്‍ സംഗീത് ശിവന്‍ ആണ് സിനിമയ്ക്ക് പിന്നില്‍. അദ്ദേഹത്തിന്റെ തിരിച്ചുവരവ് കൂടിയാണ് ഇത്. ഹിന്ദി റീമേക്ക് കുറിച്ചുള്ള വിവരങ്ങള്‍ സംഗീത് ശിവന്‍ കൈമാറി.

രോമാഞ്ചത്തിന്റെ ഹിന്ദി റീമേക്ക് തിരക്കഥ പൂര്‍ത്തിയായി. ഹിന്ദി സിനിമയ്ക്ക് വേണ്ടിയുള്ള ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ക്കൊപ്പം സിനിമ ചെയ്യാനുള്ള ആഗ്രഹത്തെക്കുറിച്ചും അദ്ദേഹം തുറന്നു പറഞ്ഞു. മമ്മൂട്ടിക്ക് ചേര്‍ന്ന ഒരു കഥ വന്നാല്‍ തീര്‍ച്ചയായും അദ്ദേഹത്തിനോടൊപ്പം ചേര്‍ന്ന് ഒരു സിനിമ സംഭവിക്കുമെന്നും മോഹന്‍ലാലിന്റെ താരമൂല്യത്തിന് അനുസരിച്ചുള്ള ഒരു വിഷയം ലഭിക്കുകയാണെങ്കില്‍ അദ്ദേഹത്തിനോടൊപ്പവും ഇനിയും സിനിമകള്‍ ഉണ്ടാകുമെന്നും സംഗീത് ശിവന്‍ പറഞ്ഞു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :