1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Earthquake India News

മണിപ്പൂരില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

Earthquake News
മണിപ്പൂരില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഉക്രൂളിന് സമീപമാണ് ഭൂചലനം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രി പത്തുമണിക്കാണ് ഭൂചലനം റിപ്പോര്‍ട്ട് ചെയ്തത്. നേഷണല്‍ സെന്റര്‍ ഫോര്‍ സിസ്‌മോളജിയാണ് ഇക്കാര്യം അറിയിച്ചത്. 
 
ഇന്ത്യ ഭൂപടത്തില്‍ ഭൂചലനത്തിനുള്ള ഹൈറിസ്‌ക് സോണിലാണ് മണിപ്പൂര്‍ സ്ഥിതിചെയ്യുന്നത്. കഴിഞ്ഞ മാസം അഞ്ചിനും മണിപ്പൂരില്‍ ഭൂചലനം ഉണ്ടായിട്ടുണ്ട്. അന്ന് റിക്ടര്‍ സ്‌കെയിലില്‍ 3.1 തീവ്രതയാണ് രേഖപ്പെടുത്തിയത്. 
അടുത്ത ലേഖനം
തമിഴ്നാട്ടില്‍ കടയിലേക്ക് ലോറി പാഞ്ഞുകയറി അപകടം; ഒരു സ്ത്രീ അടക്കം അഞ്ച് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു