1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Covid confirmed 2terrorist

കശ്മീരില്‍ സൈന്യം വധിച്ച രണ്ടു ഭീകരര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

Covid
കശ്മീരില്‍ സൈന്യം വധിച്ച രണ്ടു ഭീകരര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കുല്‍ഗാമിലെ അരായിലുണ്ടായ ആക്രമണത്തില്‍ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ച ഭീകരര്‍ക്കാണ് കൊവിഡ് സ്ഥിരികരിച്ചത്. രഹസ്യസന്ദേശത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വെടിവെയ്പ്പുണ്ടായത്. ഭീകരരോട് ആദ്യം കീഴടങ്ങാന്‍ പറഞ്ഞെങ്കിലും ഇവര്‍ കൂട്ടാക്കിയില്ല. 
 
ഇതേതുടര്‍ന്ന് ഇവരെ വധിക്കുകയായിരുന്നു. ഇവരുടെ സ്രവപരിശോധനയിലാണ് കൊവിഡ് പോസിറ്റീവായത്. അലിഭായ് ഹൈദര്‍, ഹിലാല്‍ അഹമ്മദ് മാലിക് എന്നിവരാണ് കൊല്ലപ്പെട്ടത്. ശ്രീനഗറിലെ സിഡി ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
ഭരണമികവില്ല; ധന, റെയിൽവേ മന്ത്രിമാരെ മാറ്റിയേക്കും എന്ന് റിപ്പോർട്ടുകൾ