റഷ്യയെയും പിന്നിലാക്കി, കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത്

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 6 ജൂലൈ 2020 (08:57 IST)
ഡൽഹി: കൊവിഡ് രോഗികളുടെ എണ്ണത്തിൽ റഷ്യയെ മറികടന്ന് ഇന്ത്യ മൂന്നാം സ്ഥാനത്ത്. രോഗികളൂടെ എണ്ണത്തിൽ അമേരിക്കയ്ക്കും ബ്രസീലിനും പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. റഷ്യ നാലാംസ്ഥാനത്തേയ്ല് പിന്തള്ളപ്പെട്ടു. 6.97 ലക്ഷമാണ് ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം. റഷ്യയിൽ 6.81 ലക്ഷം പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്.

കൊവിഡ് മരണങ്ങളുടെ നിരക്ക് നോക്കിയാൽ റഷ്യ ഏറെ പിന്നിലാണ്. ഏഴു ലക്ഷത്തോടടുത്ത് ആളുകൾക്ക് രോഗം സ്ഥിരീകരിച്ചപ്പോഴും 10,161 പേർ മാത്രമാണ് റഷ്യയിൽ മരിച്ചത്. എന്നാൽ ഇന്ത്യയിൽ ഇതിനോടകം തന്നെ മരണസംഖ്യ 20,000ന് അടുത്തെത്തി. കൊവിഡ് മരണങ്ങളുടെ എണ്ണത്തിൽ ഇന്ത്യ എട്ടാംസ്ഥാനത്താണ്. രാജ്യത്ത് രോഗബാധിതരുടെ എണ്ണം ഓരോ ദിവസം റെക്കോർഡ് ബേഹിയ്ക്കന്നത് ആശങ്ക വർധിപ്പിയ്ക്കുന്നുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :