വെബ്ദുനിയ ലേഖകൻ|
Last Modified തിങ്കള്‍, 6 ജൂലൈ 2020 (08:24 IST)
ന്യൂയോർക്ക്:
കൊവിഡ് 19 വായുവിലൂടെ പകരുന്നതിന് തെളിവുകൾ ഉണ്ടെന്ന അവകാശവാദവുമായി ഒരുകൂട്ടം ശസ്ത്രജ്ഞർ. ഇതിന്റെ അടിസ്ഥാനത്തിൽ കൊവിഡ് 19 മാനദണ്ഡങ്ങളും മാർഗനിർദേശങ്ങളും പരിഷ്കരിയ്ക്കണം എന്നും ഗവേഷകർ ആവശ്യം ഉന്നയിച്ചു. ന്യൂയോർക്ക് ടൈംസ് ആണ് ഇത് റിപ്പോർട്ട് ചെയ്തത്. 32 രാജ്യങ്ങളിൽനിന്നുമുള്ള 230 ശാസ്ത്രജ്ഞരടങ്ങന്ന സംഘം കൊവിഡ് വായുവിലൂടെ പകരുന്നതിന്റെ തെളിവുകൾ കത്തിലൂടെ ഡബ്ല്യുഎച്ച്ഒയെ അറിയിച്ചിട്ടുണ്ട്.
അടുത്ത ആഴ്ച ഇതു വ്യക്തമാക്കുന്ന ഒരു ശസ്ത്ര ജേർണൽ പ്രസിദ്ധീകരിയ്ക്കാനും ഗവേഷകർ ലക്ഷ്യംവയ്ക്കുന്നുണ്ട്. കൊവിഡ് ബാധിതർ തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും, സംസാരിയ്ക്കുമ്പോഴുമുള്ള ശ്രവ കണങ്ങൾ രോഗം മറ്റുള്ളവരിലേക്ക് പകരാൻ കാരണമാകും എന്നായിരുന്നു ലോകാരോഗ്യ സംഘടന വ്യക്തമക്കിയിരുന്നത്. എന്നാൽ രോഗം വായുവിലൂടെ പകരും എന്നതിന് പ്രകടമായ ഒരു തെളിവും ലഭിച്ചിട്ടില്ല എന്ന് ഡബ്ല്യുഎച്ച്ഒ അണുബാധ നിയന്ത്രണ തലവൻ ഡോ ബെനെഡെറ്റ അലെഗ്രാൻസി വ്യക്തമാക്കി. വായുവിലൂടെയുള്ള രോഗവ്യാപനത്തെ കുറിച്ച് പരിശോധിയ്ക്കുന്നുണ്ട് എന്ന് ലോകാര്യ സംഘടന നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.