അനുബന്ധ വാര്‍ത്തകള്‍
- കൽക്കരി ഖനനം,ബഹിരാകാശ രംഗമടക്കം എട്ട് മേഖലകളിൽ സ്വകാര്യവത്‌കരണം
- ഞായറാഴ്ച സമ്പൂര്‍ണ ലോക്ക് ഡൗണ്‍; വാഹനങ്ങള്‍ നിരത്തിലിറങ്ങില്ല, അവശ്യസാധന കടകള്‍ തുറക്കും
- സാമ്പത്തിക പാക്കേജ് നാലാം ഘട്ടം: എട്ട് മേഖലകളിൽ വലിയ പരിഷ്കാരം
- 'ജനങ്ങളുടെ മാനസിക പിരിമുറുക്കം ഒഴിവാക്കാന്‍ ആരാധനാലയങ്ങള്‍ തുറക്കാനുള്ള അനുമതി തരണം'; മുഖ്യമന്ത്രിക്ക് കത്തെഴുതി ആര്‍ച്ച് ബിഷപ്പ് ആലഞ്ചേരി
- ഇടുക്കിയില്‍ നിര്‍ത്താതെ പോയ വാഹനം പിന്തുടര്ന്ന് എക്സൈസ്; പിടിച്ചത് 260 ലിറ്റര്‍ സ്പിരിറ്റ്
സംസ്ഥാനത്ത് ഇന്ന് 11 കൊവിഡ് കേസുകൾ, എല്ലാവരും സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവർ
സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. തൃശൂർ ജില്ലയിൽ നിന്നുള്ള 4 പേർക്കും കോഴിക്കോട് നിന്നുള്ള മൂന്ന് പേർക്കും പാലക്കാട്,മലപ്പുറം ജില്ലകളിൽ നിന്നുള്ള നാല് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ച 11 പേരും സംസ്ഥാനത്തിന്റെ പുറത്തുനിന്നും വന്നവരാണ്.ഇതിൽ 7 പേർ വിദേശരാജ്യങ്ങളിൽ നിന്നും രണ്ട് പേർ വീതം മഹാരാഷ്ട്ര,തമിഴ്‌നാട് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.
അതേസമയം സംസ്ഥാനത്ത് ഇന്ന് നാല് പേരുടെ പരിശോധനാഫലം നെഗറ്റീവായി.വയനാട്,കണ്ണൂര്‍ ജില്ലകളില്‍ നിന്നും 2 പേരുടെ വീതം പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്.നിലവിൽ 87 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതുവരെ 497 പേർ രോഗമുക്തരായി.സംസ്ഥാനത്ത് എയര്‍പോര്‍ട്ട് വഴി 2911 പേരും സീപോര്‍ട്ട് വഴി 793 പേരും ചെക്ക് പോസ്റ്റ് വഴി 50,320 പേരും റെയില്‍വേ വഴി 1021 പേരും ഉള്‍പ്പെടെ 55,045 പേരാണ് എത്തിയിട്ടുള്ളത്.
വിവിധ ജില്ലകളിലായി സംസ്ഥാനത്ത് 56,981 പേർ നിരീക്ഷണത്തിലാണ്.ഇവരില്‍ 56,362 പേര്‍ വീടുകളിലും 619 പേര്‍ ആശുപത്രികളിലുമാണ്. 182 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.