അനുബന്ധ വാര്‍ത്തകള്‍
- നാവിലെ പുണ്ണിന് അടുക്കളയിൽ തന്നെയുണ്ട് മരുന്ന്, അറിയൂ !
- ഇവർ എല്ലാം മനസിൽ സൂക്ഷിച്ചുവയ്ക്കും, അവസരം കിട്ടുമ്പോൾ പണി തരും, അറിയൂ !
- 'ജനങ്ങളുടെ മാനസിക പിരിമുറുക്കം ഒഴിവാക്കാന്‍ ആരാധനാലയങ്ങള്‍ തുറക്കാനുള്ള അനുമതി തരണം'; മുഖ്യമന്ത്രിക്ക് കത്തെഴുതി ആര്‍ച്ച് ബിഷപ്പ് ആലഞ്ചേരി
- 'ധോണിയുടെ വിരമിക്കൽ തീരുമാനിയ്ക്കേണ്ടത് ധോണി തന്നെ, ആ അവകാശം താരത്തിന് നല്‍കണം'
- ഇടുക്കിയില്‍ നിര്‍ത്താതെ പോയ വാഹനം പിന്തുടര്ന്ന് എക്സൈസ്; പിടിച്ചത് 260 ലിറ്റര്‍ സ്പിരിറ്റ്
ഞായറാഴ്ച സമ്പൂര്‍ണ ലോക്ക് ഡൗണ്‍; വാഹനങ്ങള്‍ നിരത്തിലിറങ്ങില്ല, അവശ്യസാധന കടകള്‍ തുറക്കും
സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ വാഹനങ്ങള്‍ റോഡിലിറക്കാന്‍ പാടില്ല. എന്നാല്‍ ചരക്കു വാഹനങ്ങള്‍, ആരോഗ്യ ആവശ്യങ്ങള്‍ക്ക് പോകുന്ന വാഹനങ്ങള്‍, അടിയന്തര ഡ്യൂട്ടിയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ എന്നിവര്‍ക്ക് യാത്രാനുമതിയുണ്ട്.
അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ അനുവദിക്കും. പാല് സംഭരണം, വിതരണം, പത്രവിതരണം എന്നിവയ്ക്ക് അനുമതിയുണ്ട്. മാധ്യമങ്ങള്‍, ആശുപത്രികള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, ലാബുകള്‍, അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കും.
കല്യാണങ്ങള്‍ക്കും മരണാനന്തരചടങ്ങുകള്‍ക്കുമല്ലാതെ ആളുകള്‍ ഒത്തുകൂടാന്‍ അനുവദിക്കില്ല. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വകുപ്പുകള്‍, ഏജന്‍സികള്‍ എന്നിവ പ്രവര്‍ത്തിക്കും.