'ജനങ്ങളുടെ മാനസിക പിരിമുറുക്കം ഒഴിവാക്കാന്‍ ആരാധനാലയങ്ങള്‍ തുറക്കാനുള്ള അനുമതി തരണം'; മുഖ്യമന്ത്രിക്ക് കത്തെഴുതി ആര്‍ച്ച് ബിഷപ്പ് ആലഞ്ചേരി

കോഴിക്കോട്| ജോര്‍ജി സാം| Last Modified ശനി, 16 മെയ് 2020 (15:13 IST)
ജനങ്ങളുടെ മാനസിക പിരിമുറുക്കം ഒഴിവാക്കാന്‍ ആരാധനാലയങ്ങള്‍ തുറക്കാനുള്ള അനുമതി തരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതി സീറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ആരാധനാലയങ്ങളില്‍ 50 പേരെയെങ്കിലും പങ്കെടുപ്പിക്കാനുള്ള അനുവാദം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

നിലവില്‍ ലോക്ക് ഡൗണ്‍ മൂലം ജനങ്ങള്‍ സംഘര്‍ഷത്തിലായിരിക്കുകയാണെന്നും ഇതു തുടര്‍ന്നാല്‍ മാനസിക പിരിമുറുക്കം കൂടുമെന്നും ഇതില്‍ നിന്നും ആശ്വാസം നേടാന്‍ ആരാധനാലയങ്ങള്‍ തുറക്കേണ്ടത് അത്യാവശ്യമാണെന്നുമാണ് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നത്.

ലോക്ക് ഡൗണ്‍ മൂലം പള്ളികളില്‍ അഞ്ചുപേരില്‍ കൂടുതല്‍ പേര്‍ ഒത്തുചേരുന്നത് കര്‍ശനമായി വിലക്കിയിരിക്കുകയാണ്. എന്നാല്‍ കല്യാണത്തിന് 20 പേര്‍ക്ക് പങ്കെടുക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :