അനുബന്ധ വാര്‍ത്തകള്‍
- പത്തനംതിട്ടയില്‍ ഡെങ്കിപ്പനിയും എലിപ്പനിയും പടര്‍ന്നുപിടിക്കുന്നു
- ധോണിയുടെ വിക്കറ്റെടുത്തതിന് ശേഷം പിന്നീട് ചെന്നൈക്കെതിരെ കളിപ്പിച്ചില്ല, വെളിപ്പെടുത്തലുമായി ശ്രീശാന്ത്
- സൂം ആപ്പ് വഴിയുള്ള ബൈബിൾ ക്ലാസിനിടെ പോൺ വിഡിയോ പ്രദർശിപ്പിച്ച് ഹാക്കർ
- ഗോ, ഗോ പ്ലസ് മോഡലുകളുടെ ബിഎസ് 6 പതിപ്പിനെ പുറത്തിറക്കി ഡാറ്റ്സൻ
- ആപ്പ് സജ്ജം, സംസ്ഥാനത്ത് മദ്യവിൽപ്പന ബുധനാഴ്ചയോ വ്യാഴാഴ്ചയോ ആരംഭിച്ചേക്കും
ഇടുക്കിയില്‍ നിര്‍ത്താതെ പോയ വാഹനം പിന്തുടര്ന്ന് എക്സൈസ്; പിടിച്ചത് 260 ലിറ്റര്‍ സ്പിരിറ്റ്
വാഹനപരിശോധനക്കിടെ നിര്‍ത്താതെ പോയ വാഹനം എക്സൈസ് സംഘം പിന്തുടര്ന്ന് പിടിച്ചത് 260 ലിറ്റര്‍ സ്പിരിറ്റ്. മാട്ടുപ്പെട്ടിയിലാണ് സംഭവം. എക്സൈസിന്റെ പരിശോധന കണ്ടതോടെ വാഹനം നിര്‍ത്താതെ പോകുകയും ഇവരെ എക്സൈസ് പിന്തുടര്‍ന്നതോടെ വാഹനവും സ്പിരിറ്റും ഉപേക്ഷിച്ച് ഡ്രൈവറും സഹായിയും കടന്നുകളയുകയുമായിരുന്നു.
കുറ്റിയാര്‍ വാലിയിലെ കാട്ടുവഴിയിലാണ് സ്പിരിറ്റ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 29 കന്നാസുകളിലായാണ് സ്പിരിറ്റ് കണ്ടെടുത്തത്. സമീപത്തുതന്നെ വാഹനവും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. സ്പിരിറ്റില്‍ കളര്‍ ചേര്‍ത്തിരുന്നു.