സവർക്കറുടെ പേരിൽ കോളേജ്, തീരുമാനവുമായി ദില്ലി സർവകലാശാല

ദില്ലി| അഭിറാം മനോഹർ| Last Modified ഞായര്‍, 31 ഒക്‌ടോബര്‍ 2021 (15:21 IST)
ദില്ലി: പുതിയതായി തുടങ്ങുന്ന കോളേജിന് ആർഎസ്എസ് നേതാവ് വിഡി സവർക്കറുടെ പേര് നൽകാൻ ‌തീരുമാനം. ഇതിന് പുറമെ മറ്റൊരു കോളേജിന് മുൻ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ പേര് നൽകാനും തീരുമാനമായിട്ടുണ്ട്.

സർവകലാശാല എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. ഇതു
സംബന്ധിച്ച അന്തിമ അനുമതിയ്ക്കായി വിദ്യാഭ്യാസ മന്ത്രാലയത്തിന് പേരുകൾ ശുപാർശ ചെയ്തു. ദ്വാരകയിലും ,നജ്ഫ്ഗട്ടിലുമാണ് കോളേജുകൾ തുടങ്ങുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :