സവർക്കർ മാപ്പ് പറഞ്ഞത് ഗാന്ധിജിയുടെ നിർദേശപ്രകാരമായിരുന്നുവെന്ന് രാജ്‌നാഥ് സിങ്

അഭിറാം മനോഹർ| Last Modified ചൊവ്വ, 12 ഒക്‌ടോബര്‍ 2021 (19:31 IST)
മാപ്പ് അപേക്ഷിച്ചത് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ നിർദേശ പ്രകാരമായിരുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്.ഉദയ് മഹുർക്കർ രചിച്ച വീർ സവർക്കർ: ദി മാൻ ഹു കുഡ് ഹാവ് പ്രിവന്റഡ് പാർട്ടിഷൻ എന്ന പുസ്തക പ്രകാശനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രതിരോധമന്ത്രി. സവർക്കർ ഒരു ഫാസിസ്റ്റോ, നാസിയോ ആയിരുന്നില്ലെന്നും യഥാര്‍ത്ഥ്യബോധമുള്ളയാളും ഒരു തികഞ്ഞ ദേശീയവാദിയുമായിരുന്നുവെന്നും രാജ്‌നാഥ് സിങ്. ഗാന്ധിജി ആവശ്യപ്പെട്ടാണ് സവർക്കർ മാപ്പ് പറഞ്ഞത്.

നമ്മുടെ ദേശീയ നായകരെക്കുറിച്ച് അഭിപ്രായ വ്യത്യാസമുണ്ടാകാം, എന്നാല്‍ ഒരു പ്രത്യേക കാഴ്ചപ്പാടോടെ അവരെ കാണുന്നത് ശരിയല്ല. സവർക്കർ ഒരു വലിയ സ്വാതന്ത്രസമരസേനാനിയായിരുന്നു. അദ്ദേഹത്തെ അവഗണിക്കുകയും അപമാനിക്കുകയും ചെയ്യുന്നത് ക്ഷമിക്കാനാവില്ല. അദ്ദേഹം ഒരു സാമൂഹ്യപരിഷ്‌കർത്താവായിരുന്നു. രാജ്‌നാഥ് സിങ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :