വീട്ടിലേക്ക് പോകവെ കോളേജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 6 ഒക്‌ടോബര്‍ 2021 (17:50 IST)
വീട്ടിലേക്ക് പോകവെ കോളേജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി. മധ്യപ്രദേശിലെ ദാതിയ ജില്ലയിലാണ് സംഭവം നടന്നത്. മൂന്നുയുവാക്കള്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോയത്. ഈമാസം ഒന്നിനു നടന്ന സംഭവം ഇപ്പോള്‍ പെണ്‍കുട്ടി പൊലീസില്‍ പറയുകയായിരുന്നു.

ഭീഷണിയെ തുടര്‍ന്നായിരുന്നു വിവരം ഇതുവരെ പുറത്തുപറയാതിരുന്നത്. പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റം ശ്രദ്ധിച്ച വീട്ടുകാര്‍ കൗണ്‍സിലിങിന് കൊണ്ടുപോയപ്പോഴാണ് സംഭവം പുറത്തുവരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :