ബുധനാഴ്‌ച മുതൽ ശക്തമായ മഴ, കോളേജുകൾ തുറക്കുന്നത് ഒക്‌ടോബർ 25ലേക്ക് നീട്ടി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 18 ഒക്‌ടോബര്‍ 2021 (15:06 IST)
ബുധനാഴ്‌ച മുതൽ ശക്തമായ പ്രവചിച്ചതിന്റെ പശ്ചാത്തലത്തിൽ കോളേജുകൾ തുറക്കുന്നത് ഒക്‌ടോബർ 25ലേക്ക് മാറ്റും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നത തല യോഗത്തിലാണ് തീരുമാനം.

അതിതീവ്ര മഴയുറ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ ഡാമുകള്‍ തുറക്കുന്നത് തീരുമാനിക്കാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയതായി ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. മണ്ണിടിച്ചിൽ, ഉരുൾ പൊട്ടൽ സാധ്യതാ പ്രദേശങ്ങളിൽ നിന്നും ജനങ്ങളെ മാറ്റിപാർപ്പിക്കണം. അതേസമയം സംസ്ഥാനത്തെ 10 ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

പത്തനംതിട്ട ജില്ലയിലെ കക്കി– ആനത്തോട് അണക്കെട്ട് തുറന്നു.. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2396.04 അടിയിലെത്തി. ഇത് സംഭരണശേഷിയുടെ 91.92 % ആണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :