1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. CJ Roy seeks treatment for depression after raid

റെയ്ഡിന് പിന്നാലെ സിജെ റോയ് വിഷാദത്തിന് ചികിത്സ തേടി; കര്‍ണാടക പോലീസ് സംഘം കൊച്ചിയിലേക്ക്

CJ Roy, roy, cj roy suicide, confident group, സിജെ റോയ്, റോയ്, സിജെ റോയ് ആത്മഹത്യ,കോണ്‍ഫിഡന്‍റ് ഗ്രൂപ്പ്
കര്‍ണാടക പോലീസ് സംഘം കൊച്ചിയിലേക്ക്. കൊച്ചിയിലെത്തി തെളിവെടുപ്പ് നടത്തുന്ന സംഘം കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഇടപാടുകള്‍ അടക്കം പരിശോധിക്കും. പിന്നാലെ ബാംഗ്ലൂരിലെ പ്രമുഖ ആശുപത്രിയില്‍ റോയി വിഷാദത്തിന് ചികിത്സ തേടിയതിന്റെ വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചു. നാലു മാസത്തിലേറെയായി റോയ് വിഷാദത്തിനൂ ചികിത്സ തേടിയിരുന്നു എന്ന വിവരം കുടുംബാംഗങ്ങളാണ് അറിയിച്ചത്. 
 
അടുത്തിടെ  കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ചില പ്രോജക്ടുകളില്‍ തിരിച്ചടി നേരിട്ടിരുന്നു. പ്രോജക്ടുകളില്‍ നിക്ഷേപം നടത്തിയ ചിലര്‍ തുടര്‍ച്ചയായി പണം തിരികെ ചോദിച്ചത് റോയിയെ പ്രതിസന്ധിയിലാക്കി. സിജെ റോയിയുടെ മരണത്തില്‍ റിയല്‍ എസ്റ്റേറ്റ് പങ്കാളികളെ അടക്കം ചോദ്യം ചെയ്യാനൊരുങ്ങിയിരിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം. മരണത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് കൂടുതല്‍ വ്യക്തത തേടുന്നതിനായി റോയിയുടെ ഭാര്യയുടെ മൊഴി വീണ്ടും രേഖപ്പെടുത്താനും അന്വേഷണസംഘം നീക്കം തുടങ്ങി. 
 
റോയിയുടെ ബാങ്ക് അക്കൗണ്ടുകളിലെ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാനായി ബാങ്കുകള്‍ക്ക് എസ്ഐടി കത്ത് നല്‍കിയിട്ടുണ്ട്. റോയിയുടെ മുറിയില്‍ നിന്ന് കണ്ടെത്തിയ ഡയറി ആത്മഹത്യക്കുറിപ്പായി പരിഗണിക്കാനാകില്ലെന്ന നിലപാടിലാണ് അന്വേഷണസംഘം. മരണം നടന്ന മുറിയില്‍ നിന്നല്ല ഡയറി കിട്ടിയത്. അതിനാല്‍ ഡയറിയിലെ കുറിപ്പുകള്‍ ആത്മഹത്യക്കുറിപ്പായി കണക്കാക്കാനാകില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.
അടുത്ത ലേഖനം
ഇന്ത്യയ്ക്ക് ഏത് രാജ്യത്തുനിന്നും എണ്ണ വാങ്ങാം, ഞങ്ങള്‍ മാത്രമല്ല വിതരണക്കാര്‍: റഷ്യ