Ramachandra Rao IPS Leaked Video: ഓഫീസിലെത്തുന്ന സ്ത്രീകളെ കെട്ടിപിടിക്കുന്നു, ചുംബിക്കുന്നു; വീഡിയോ ചൂടപ്പം പോലെ സോഷ്യല്‍ മീഡിയയില്‍ !
വീഡിയോ പുറത്തുവന്നതിനു പിന്നാലെ കര്‍ണാടക സിവില്‍ റൈറ്റ്‌സ് എന്‍ഫോഴ്‌സ്‌മെന്റ് ഡിജിപിയായ രാമചന്ദ്ര റാവുവിനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്
Ramachandra Rao IPS Leaked Video: കര്‍ണാടകയിലെ ഡിജിപി റാങ്കിലുള്ള രാമചന്ദ്ര റാവു ഐപിഎസിന്റെ വിവാദ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഓഫീസിലെത്തുന്ന സ്ത്രീകളെ രാമചന്ദ്ര റാവു കെട്ടിപിടിക്കുകയും ചുംബിക്കുകയും ചെയ്യുന്നതാണ് വീഡിയോയില്‍ ഉള്ളത്.
വീഡിയോ പുറത്തുവന്നതിനു പിന്നാലെ കര്‍ണാടക സിവില്‍ റൈറ്റ്‌സ് എന്‍ഫോഴ്‌സ്‌മെന്റ് ഡിജിപിയായ രാമചന്ദ്ര റാവുവിനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് രാമചന്ദ്ര റാവു ഇങ്ങനെയൊരു വിവാദത്തില്‍ കുരുങ്ങിയിരിക്കുന്നത്.
രാമചന്ദ്ര റാവുവിന്റെ ഓഫീസിലേക്ക് സ്ത്രീകള്‍ കയറിവരുന്നതും ഇവരുമായി അടുത്തിടപഴകുന്നതും വീഡിയോയില്‍ വ്യക്തമാണ്. റാവുവിന്റെ ഓഫീസില്‍ തന്നെ സ്ഥാപിച്ച ഒളിക്യാമറയിലാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ഓഫീസിലെ ഉദ്യോഗസ്ഥരില്‍ ആരെങ്കിലും ആയിരിക്കും ഇത് ചെയ്തതെന്നാണ് നിഗമനം. വ്യത്യസ്ത സ്ത്രീകളെയാണ് വീഡിയോയില്‍ കാണുന്നത്.
അതേസമയം വീഡിയോയിലെ ഉള്ളടക്കത്തെ റാവു നിഷേധിച്ചു. ചിലര്‍ തന്നെ മോശക്കാരനായി ചിത്രീകരിക്കാന്‍ കൃത്രിമ വീഡിയോ നിര്‍മിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ കന്നഡ നടി രന്യ റാവു രാമചന്ദ്ര റാവുവിന്റെ വളര്‍ത്തുമകള്‍ ആണ്. വിമാനത്താവളത്തില്‍ എത്തിയാല്‍ അച്ഛന്‍ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനാണെന്നു പറഞ്ഞ് താരം പൊലീസ് എസ്‌കോര്‍ട്ട് ആവശ്യപ്പെടാറുണ്ട്. തുടര്‍ച്ചയായ ദുബായ് യാത്രകളെ തുടര്‍ന്ന് പൊലീസിനു രന്യയെ സംശയമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ നീക്കത്തിലാണ് 14.8 കിലോഗ്രാം സ്വര്‍ണവുമായി താരത്തെ പിടികൂടിയത്. സ്വര്‍ണാഭരണങ്ങള്‍ ദേഹത്തണിഞ്ഞും സ്വര്‍ണക്കട്ടികള്‍ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചുമാണ് താരം സ്വര്‍ണക്കടത്ത് നടത്തിയിരുന്നത്. രന്യയുടെ അറസ്റ്റിനു പിന്നാലെ രാമചന്ദ്ര റാവുവിനെതിരെ ആരാപണം ഉയര്‍ന്നിരുന്നു.