ചെന്നൈയില്‍ 282 കിലോ മീന്‍ സൌജന്യമായി നല്‍കി

ചെന്നൈ| VISHNU.NL| Last Modified തിങ്കള്‍, 26 മെയ് 2014 (17:12 IST)
ചരിത്രവിജയത്തില്‍ ബിജെപിയെ അധികാരത്തിലെത്തിച്ച നരേന്ദ്രമോഡി പ്രധാനമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്യുന്ന ചടങ്ങ് ആഘോഷിക്കുന്നതിന്റെ ഭാഗമായി ചെന്നൈയിലെ നമോ ഫാന്‍സുകാര്‍ സൌജന്യമായി വിതരണം ചെയ്തത് 282 കിലോ മീന്‍.

രാജപക്സെയുടെ വരവിനെതിരെ വന്‍ പ്രതിഷേധം അഴിച്ചുവിട്ടുകൊണ്ടിരിക്കുന്ന തമിഴ്‌നാട്ടില്‍ നിന്നാണ്‌ ഇത്തരമൊരു കാഴ്‌ച എന്നതും പ്രത്യേകതയാണ്‌. ബിജെപിയുടെ മത്സ്യത്തൊഴിലാളി വിംഗിന്റെ ആഭിമുഖ്യത്തിലാണ്‌ സൗജന്യമത്സ്യവിതരണം സംഘടിപ്പിച്ചത്‌.

ചെന്നെയിലെ ഒരു സംഘം മീന്‍പിടുത്തക്കാരാണ്‌ മോഡിയുടെ സത്യപ്രതിജ്‌ഞാ ദിനത്തില്‍ സൗജന്യമായി മീന്‍ വിതരണം ചെയ്‌തുകൊണ്ട്‌ സന്തോഷം പങ്കുവയ്‌ക്കുന്നത്‌. 'നമോ ഫിഷ്‌ സ്‌റ്റാള്‍' വഴിയാണ്‌ മീന്‍ വിതരണം കൊഴുക്കുന്നത്

ലോക്സഭയില്‍ ബിജെപിക്ക് 282 സീറ്റ് ലഭിച്ചതിന്റെ പ്രതീകമായിട്ടാണ് 280 കിലൊ മീന്‍ സൌജന്യന്യമായി വിതരണം ചെയ്തത്. രാജപക്സക്കെതിരെ പ്രതിഷേധം കൊടുമ്പിരികൊള്ളുമ്പോഴും അതിനെ നിഷ്പ്രഭമാക്കുന്നതാണ് സൗജന്യമായി മീന്‍ വിതരണം ചെയ്ത് സത്യ പ്രതിജ്ഞ ആഘോഷം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :