നരേന്ദ്രമോഡിയുടെ അടിമയാകുമെന്ന് സുരേഷ്ഗോപി!

തിരുവനന്തപുരം| Last Modified തിങ്കള്‍, 26 മെയ് 2014 (16:35 IST)
താന്‍ ഉന്നയിച്ച വികസനപ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കിയാല്‍ നരേന്ദ്രമോഡിയുടെ അടിമയായിരിക്കാന്‍ തയ്യാറാണെന്ന് സൂപ്പര്‍താരം സുരേഷ്ഗോപി. മോഡി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയുന്നത് മഹാഭാഗ്യമാണെന്നും സുരേഷ്ഗോപി പറഞ്ഞു.

നരേന്ദ്രമോഡി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ ലഭിച്ച ക്ഷണം ഏത് അവാര്‍ഡിനോട് താരതമ്യപ്പെടുത്തുമെന്നാണ് ഞാന്‍ ആലോചിക്കുന്നത്. അമേരിക്ക ഉള്‍പ്പടെയുള്ള ലോക രാജ്യങ്ങള്‍ ഉറ്റുനോക്കുന്ന ചടങ്ങിലേക്കുള്ള ക്ഷണം അത്യധികം സന്തോഷത്തോടെയാണ് സ്വീകരിക്കുന്നത് - സുരേഷ് ഗോപി പറഞ്ഞു.

രാഷ്ട്രീയത്തിലേക്കിറങ്ങുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ ഒന്നും പറയാനാകില്ല. ഞാന്‍ മുമ്പോട്ടുവച്ച വികസനപ്രവര്‍ത്തനങ്ങള്‍ എന്‍റെ നാട്ടില്‍ നടപ്പാക്കുകയാണെങ്കില്‍ ഞാന്‍ അങ്ങയുടെ അടിമയായിരിക്കുമെന്ന് നരേന്ദ്രമോഡിയോട് പറഞ്ഞിട്ടുണ്ട് - ഒരു ടി വി ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ സുരേഷ്ഗോപി പറഞ്ഞു.

സത്യപ്രതിജ്ഞാ ചടങ്ങില്‍ സുരേഷ്ഗോപി പങ്കെടുക്കുമ്പോള്‍ ക്ഷണം ലഭിച്ചിട്ടുള്ള തമിഴ് താരങ്ങള്‍ രജനീകാന്തും വിജയ്‌യും പങ്കെടുക്കുന്നില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :