ബംഗളൂരു|
Last Modified തിങ്കള്‍, 26 മെയ് 2014 (16:29 IST)
വാട്‌സ്അപ്പിലൂടെ നരേന്ദ്രമോഡിക്കെതിരായ സന്ദേശം പ്രചരിപ്പിച്ചതിന് ബാംഗ്ലൂരില്‍ നാല് വിദ്യാര്‍ഥികള്‍ കസ്റ്റഡിയില്‍. നാല് പേരെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചെങ്കിലും ഒരാളെ ബല്‍ഗാം പോലീസിന് കൈമാറി.
ബട്കല്‍ സ്വദേശികളായ വിദ്യാര്‍ഥികളാണ് പിടിയിലായത്. വഖാസ് എന്ന വിദ്യാര്‍ഥിക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഗോവയിലെ ഷിപ്പിംഗ് ജീവനക്കാരനെതിരെ മോഡി വിമര്‍ശനം നടത്തിയതിന് കഴിഞ്ഞയാഴ്ച കേസെടുത്തിരുന്നു.