അനുബന്ധ വാര്‍ത്തകള്‍
- ചന്ദ്രയാന്‍-3ന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചു: നാളെ ഉച്ചകഴിഞ്ഞ് 2.35 ന് വിക്ഷേപണം
- ചന്ദ്രയാന്‍ മൂന്ന് ദൗത്യത്തിന്റെ കൗണ്ട് ഡൗണ്‍ ഇന്ന് ഉച്ചയ്ക്ക് തുടങ്ങും; വിക്ഷേപണം നാളെ
- ചെസ് ലോകകപ്പില്‍ ആര്‍ പ്രഗ്നാനന്ദ ഫൈനലിലെത്തി, എതിരാളി മാഗ്നസ് കാള്സണ്
- ബലാത്സംഗത്തിനിരയായ അതിജീവിതയ്ക്ക് 27 ആഴ്ച പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്കി സുപ്രീംകോടതി
- പുല്‍വാമയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ലഷ്കര്‍ ഇ തൊയ്ബ ഉന്നത കമാന്‍ഡര്‍ അടക്കം രണ്ടു തീവ്രവാദികളെ സുരക്ഷ സേന വധിച്ചു
നാളെ ചന്ദ്രയാന്‍ ലാന്‍ഡിംഗ് ശാസ്ത്രസാങ്കേതിക മ്യൂസിയത്തില്‍ തല്‍സമയം കാണാന്‍ സൗകര്യം
ചന്ദ്രയാന്‍-മൂന്ന് ചന്ദ്രനില്‍ ഇറങ്ങുന്നതിന്റെ തല്‍സമയ സംപ്രേഷണം കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തില്‍ ഒരുക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു. ഐഎസ്ആര്‍ഒയുമായി ചേര്‍ന്ന് 23ന് വൈകിട്ട് അഞ്ചു മണി മുതല്‍ രാത്രി പത്ത് മണി വരെയാണ് സംവിധാനം ഒരുക്കുന്നത്. 6.04 ന് ലൂണാര്‍ ലാന്‍ഡിംഗിന്റെ ദൃശ്യങ്ങള്‍ വലിയ സ്‌ക്രീനില്‍ കാണാന്‍ സാധിക്കും.
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും അമ്യൂസിയം ആര്‍ട് സയന്‍സും ചേര്‍ന്ന് ഡിസംബറില്‍ തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കില്‍ നടത്തുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയുടെ കര്‍ട്ടന്‍ റെയ്സര്‍ പരിപാടിയായി മൂണ്‍ സെല്‍ഫി പോയിന്റും സജ്ജമാക്കും. 'നൈറ്റ് അറ്റ് ദി മ്യൂസിയം' പരിപാടിയുടെ ഭാഗമായി രാത്രി പത്തു മണി വരെ വാനനിരീക്ഷണ സൗകര്യം ബുധനാഴ്ചയുണ്ടാവും.