സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 22 ഓഗസ്റ്റ് 2023 (14:04 IST)
സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്നു. ഇന്ന് പവന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 43,360 രൂപയായി. ഒരു ഗ്രാമിന് 5420 രൂപയാണ് വിപണിവില. കഴിഞ്ഞ അഞ്ചു ദിവസങ്ങളായി സ്വര്‍ണവില പവന് 43,280 രൂപയായി തുടരുകയായിരുന്നു.

കഴിഞ്ഞ മാസവും കൂടിയും കുറഞ്ഞും സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടായിരുന്നു ജൂലൈ 20ന് പവന് 44,560 രൂപയായിരുന്നു സ്വര്‍ണ വില. ഇതാണ് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന വില.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :