1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Chess World Cup

ചെസ് ലോകകപ്പില്‍ ആര്‍ പ്രഗ്നാനന്ദ ഫൈനലിലെത്തി, എതിരാളി മാഗ്നസ് കാള്‍സണ്‍

Chess World Cup
ചെസ് ലോകകപ്പില്‍ ആര്‍ പ്രഗ്നാനന്ദ ഫൈനലിലെത്തി.  എതിരാളി നോര്‍വെ താരം മാഗ്നസ് കാള്‍സണ്‍ ആണ്. അമേരിക്കയുടെ ലോക മൂന്നാം നമ്പര്‍ താരം ഫാബിയാനോ കരുവാനോയെ തോല്‍പിച്ചാണ് 18കാരനായ പ്രഗ്നാനന്ദ ഫൈനലിന് യോഗ്യനായത്. ഇന്ത്യയുടെ അര്‍ജുന്‍ എരിഗൈസിയെ പ്രഗ്നാനന്ദ നേരത്തേ പരാജയപ്പെടുത്തിയിരുന്നു. 
 
ഇതോടെ ബോബി ഫിഷര്‍, മാഗ്നസ് കാള്‍സണ്‍ എന്നിവര്‍ക്ക് ശേഷം ഫൈനലിന് യോഗ്യത നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരമെന്ന നേട്ടം ആര്‍ പ്രഗ്നാനന്ദ സ്വന്തമാക്കി. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
കൂപ്പണ്‍ വിതരണം അനുവദിക്കില്ല, കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം പണമായി നല്‍കണമെന്ന് ഹൈക്കോടതി