1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Army News

പുല്‍വാമയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഇ തൊയ്ബ ഉന്നത കമാന്‍ഡര്‍ അടക്കം രണ്ടു തീവ്രവാദികളെ സുരക്ഷ സേന വധിച്ചു

Army News
പുല്‍വാമയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഇ തൊയ്ബ ഉന്നത കമാന്‍ഡര്‍ അടക്കം രണ്ടു തീവ്രവാദികളെ സുരക്ഷ സേന വധിച്ചു. ജില്ലയിലെ പരിഗം ഗ്രാമത്തില്‍ തീവ്രവാദികളുടെ നീക്കത്തെക്കുറിച്ച് സേനയ്ക്ക് രഹസ്യാന്വേഷണ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഓപ്പറേഷന്‍ ആരംഭിച്ചത്. ലാരോ-പരിഗം മേഖലയിലാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. 
 
അതേസമയം ഭീകരരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തിട്ടില്ല. രണ്ട് ദിവസം മുന്‍പ് കശ്മീരില്‍ എട്ട് ലഷ്‌കര്‍ ഭീകരര്‍ പിടിയിലായിരുന്നു. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
തിരുവനന്തപുരത്ത് ജോലികഴിഞ്ഞ് മടങ്ങിയ നാഗാലാന്റ് സ്വദേശിനിക്കു നേരെ ലൈംഗികാതിക്രമം; പ്രതി പിടിയില്‍