പ്രതിഷേധക്കാർക്ക് വിദേശഫണ്ടിംഗ്, ലക്ഷ്യം ബംഗ്ലാദേശ് മോഡൽ: ഗ്യാനേഷിനെ രക്ഷിക്കാൻ പഴയ തന്ത്രമൊരുക്കി ബിജെപി, രാജ്യവ്യാപക പ്രചാരണം
മുഖ്യ തിരെഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ ആരോപണങ്ങളെയും പ്രതിപക്ഷ പ്രക്ഷോഭങ്ങളെയും നേരിട്ടെതിര്‍ക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.
മുഖ്യ തിരെഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ ആരോപണങ്ങളെയും പ്രതിപക്ഷ പ്രക്ഷോഭങ്ങളെയും നേരിട്ടെതിര്‍ക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഗ്യാനേഷ് കുമാറിനായി ന്യായീകരണം ഒരുക്കുന്നത് ഗ്യാനേഷ് സര്‍ക്കാരിനായി പലതും ചെയ്‌തെന്ന ആരോപണത്തെ ബലപ്പെടുത്തുമെങ്കിലും രാജ്യത്ത് നുഴഞ്ഞുകയറിയവരെ പുറത്താക്കുകയാണ് തിരെഞ്ഞെടുപ്പ് കമ്മീഷന്‍ ചെയ്തതെന്നും നുഴഞ്ഞുകയറ്റക്കാര്‍ക്കൊപ്പം നില്‍ക്കുന്നവര്‍ രാജ്യദ്രോഹികളാണ് എന്ന നരേറ്റീവ് കൊണ്ടുവരാനുമാണ് ബിജെപി ശ്രമം.
ഇന്നലെ ഡല്‍ഹി പ്രസ് ക്ലബില്‍ നടന്ന മാധ്യമസമ്മേളനത്തില്‍ ബംഗ്ലാദേശിലെ വിദ്യാര്‍ഥി പ്രക്ഷോഭങ്ങളില്‍ നിന്നും ഇന്ത്യയിലെ യുവാക്കള്‍ പ്രചോദനം കൊണ്ടിട്ടുണ്ടെന്ന ഐസ നേതാവ് നേഹ ബോറയുടെ പ്രതികരണം ബിജെപി ഹാന്‍ഡിലുകള്‍ ഏറ്റെടുത്തിരുന്നു. രാജ്യത്ത് അസ്ഥിരത പടര്‍ത്തുകയാണ് കോണ്‍ഗ്രസ് അടങ്ങിയ കൂട്ടത്തിന്റെ ലക്ഷ്യമെന്നും ഇവര്‍ക്ക് അതിനായി വിദേശഫണ്ടിംഗ് ലഭിക്കുന്നുണ്ടെന്നുമുള്ള പഴയ പ്രചരണം തന്നെ സജീവമാക്കാനാണ് ബിജെപി ഒരുങ്ങുന്നത്.
Neha Bora, Rahul Gandhi's poster girl says-Bangladesh showed us the way for Revolution! This is Open Admission of Regime Change! Rahul Gandhi& Co are a threat to Indian Democracy! https://t.co/Eoi7QVzAtW
— Pradeep Bhandari(प्रदीप भंडारी)???????? (@pradip103) October 14, 2026
തിരെഞ്ഞെടുപ്പ് കമ്മീഷന്‍ രാജ്യത്തെ നിയമവിരുദ്ധമായ വോട്ടുകളാണ് ഇല്ലാതെയാക്കുന്നത്. രാജ്യത്തിലെ അന്യായമായി വോട്ടവകാശം ലഭിച്ച ഇന്ത്യക്കാരല്ലാത്തവരെയാണ് എസ്‌ഐആറിലൂടെ ഒഴിവാക്കുന്നത്. ഇതിന് തടസ്സം നില്‍ക്കുന്ന കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികള്‍ രാജ്യദ്രോഹമാണ് ചെയ്യുന്നത് എന്ന പ്രചാരണം ശക്തമാക്കാനാണ് നിലവിലെ ബിജെപി തീരുമാനം. മുഖ്യതിരെഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെയാണ് പ്രതിഷേധമെങ്കിലും ഫലത്തില്‍ പ്രതിപക്ഷം ലക്ഷ്യമിടുന്നത് പ്രധാനമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയുമാണ്. അതിനാല്‍ രാഷ്ട്രീയപ്രതിരോധം തീര്‍ക്കേണ്ടതുണ്ടെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.എന്നിരുന്നാലും നിയമവിരുദ്ധമായി കൊണ്ടുവന്ന ഫോം ആറിലെ ഭേദഗതിയും കേന്ദ്രീകൃതമായ വെബ് പോര്‍ട്ടല്‍ സംവിധാനവും കൊണ്ടുവന്ന ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനത്തെ ന്യായീകരിക്കാന്‍ കേന്ദ്രം പ്രയാസപ്പെടേണ്ടി വരും.ALSO READ: ലക്ഷ്യം ബംഗ്ലാദേശ് മാതൃകയിൽ ഭരണമാറ്റം, അരാജകത്വം: നേഹ ബോറയുടെ വിഡിയോ ആയുധമാക്കി ബിജെപി
