പ്രതിപക്ഷ സമരം ശക്തിപ്പെടുന്നു, ഗ്യാനേഷിന് നൽകുന്ന പിന്തുണ തുടരണോ?, പ്രതിസന്ധിയിലായി ബിജെപി
മുഖ്യതിരെഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധങ്ങള്‍ രാജ്യത്ത് ശക്തമാകുമ്പോള്‍ മോദി സര്‍ക്കാര്‍ കടുത്ത സമ്മര്‍ദ്ദത്തില്‍. ചൊവ്വാഴ്ച പ്രതിപക്ഷ എം പിമാര്‍ നടത്തിയ സമരവും അതിന് പിന്നാലെ രാഹുല്‍ ഗാന്ധി സൃഷ്ടിച്ച നാടകീയ രംഗങ്ങളും വലിയ ചലനം ദേശീയ രാഷ്ട്രീയത്തില്‍ സൃഷ്ടിച്ചിട്ടുണ്ട്. സമാധാനപരമായ പ്രതിഷേധങ്ങള്‍ പോലും ബിജെപി സര്‍ക്കാര്‍ സമ്മതിക്കുന്നില്ലെന്നും തിരെഞ്ഞെടുപ്പ് കമ്മീഷണറെ എന്തിനാണ് ബിജെപി പ്രതിരോധിക്കുന്നത് എന്ന ചോദ്യവുമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
അതേസമയം പ്രക്ഷോഭമാര്‍ഗങ്ങള്‍ മുന്‍കൂട്ടി കണ്ട് സമരങ്ങള്‍ പരാജയപ്പെടുത്താന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കോ ഡല്‍ഹി പോലീസിനോ സാധിക്കുന്നില്ല എന്നതും ബിജെപി സര്‍ക്കാരിന് തലവേദനയയായിട്ടുണ്ട്. ഇന്നലെ എം പിമാരുടെ സംഘത്തിന്റെ പ്രതിഷേധം 9 മണിക്കൂറോളം നീണ്ട് പോയത് ഡല്‍ഹി പോലീസിന്റെ പിടിപ്പ്‌കേടായാണ് സര്‍ക്കാര്‍ കാണുന്നത്. ഇന്ത്യസഖ്യം ഒറ്റക്കെട്ടായി സമരമുഖത്തുണ്ട് എന്നതും ബിജെപിക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
ഇന്ത്യ സഖ്യത്തിന്റെ ഭാഗമല്ലാത്ത ബിജെഡിയും ഇന്നലെ സമരത്തിന്റെ ഭാഗമായിരുന്നു. പ്രതിപക്ഷ നിരയില്‍ ഇന്ത്യ സഖ്യത്തിന്റെ ഭാഗമല്ലാത്ത പാര്‍ട്ടികളെ കൂടി സമരമുഖത്തേക്ക് കൊണ്ടുവരാനാണ് ഇന്ത്യ സഖ്യം ശ്രമിക്കുന്നത്. അങ്ങനെ വരുന്ന പക്ഷം ബിജെപി മുന്നോട്ട് വെയ്ക്കുന്ന വണ്‍ ഇലക്ഷന്‍, ഡീലിമിറ്റേഷന്‍ പ്രൊജക്റ്റുകളെയും അത് ബാധിക്കും.
തിരെഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിന്റെ ഭാഗമല്ല എന്നതിനാല്‍ തന്നെ ഇലക്ഷന്‍ കമ്മീഷണറെ പ്രതിരോധിക്കേണ്ട ബാധ്യത നിലവില്‍ ബിജെപി സര്‍ക്കാരിനില്ല. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ബിജെപി നേതാക്കള്‍ ഗ്യാനേഷ് കുമാറിന് പ്രതിരോധം തീര്‍ത്ത് രംഗത്ത് വന്നിരുന്നു. ഗ്യാനേഷ് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അതിനാല്‍ പാര്‍ട്ടിക്ക് ബാധ്യതയാകുമെന്ന് ചിന്തിക്കുന്നവരും ബിജെപി നിരയിലുണ്ട്. വിദ്യാര്‍ഥി സമരത്തില്‍ പ്രക്ഷോഭകരോട് ഏറ്റുമുട്ടുക എന്ന സമീപനം രാഷ്ട്രീയമായി തിരിച്ചടിച്ചിരുന്നു. എങ്കിലും അമിത് ഷാ നേതൃത്വം നല്‍കുന്ന ആഭ്യന്തര മന്ത്രാലയം കടുത്ത നടപടികള്‍ സ്വീകരിക്കണമെന്ന നിലപാടുള്ളവര്‍ പാര്‍ട്ടിയില്‍ ഏറെയാണ്. മോദി, അമിത് ഷാ കേന്ദ്രമാക്കി നീങ്ങുന്ന ബിജെപി സര്‍ക്കാരില്‍ ദിശാബോധമുള്ള നേതാക്കളാരുമില്ല എന്നതും ബിജെപിക്ക് തിരിച്ചടിയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.ALSO READ: അജ്ഞാതനായി തുടരാൻ ആഗ്രഹം: തിരുവോണം ബംപർ ഭാഗ്യശാലി പണം കൈപ്പറ്റി
