അജ്ഞാതനായി തുടരാൻ ആഗ്രഹം: തിരുവോണം ബംപർ ഭാഗ്യശാലി പണം കൈപ്പറ്റി
തിരുവോണം ബംപര്‍ ഭാഗ്യക്കുറി ജേതാവ് ലോട്ടറി ടിക്കറ്റ് സമര്‍പ്പിച്ച് പണം കൈപ്പറ്റി.
തിരുവോണം ബംപര്‍ ഭാഗ്യക്കുറി ജേതാവ് ലോട്ടറി ടിക്കറ്റ് സമര്‍പ്പിച്ച് പണം കൈപ്പറ്റി. വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്താന്‍ താല്പര്യമില്ലെന്ന് അറിയിച്ചതോടെ സ്വകാര്യത പരിഗണിച്ച് പേരുള്‍പ്പടെയുള്ള വിവരങ്ങള്‍ ലോട്ടറി വകുപ്പ് പുറത്തുവിട്ടിട്ടില്ല. തളിപറമ്പയില്‍ വിറ്റ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനമായ 30 കോടി രൂപ ലഭിച്ചു. ടി എല്‍ 360615 എന്ന ടിക്കറ്റിനായിരുന്നു ഇത്തവണത്തെ ഓണം ബംപര്‍ അടിച്ചത്.
മുന്‍ വര്‍ഷങ്ങളില്‍ ഭാഗ്യക്കുറി വിജയകളെ തേടി ദൂരദേശങ്ങളില്‍ നിന്നും ആളുകള്‍ വരികയും പണം ആവശ്യപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടായിരുന്നു. ഇതാണ് ഭാഗ്യശാലി ഇത്തവണ അജ്ഞാതനായി തുടരാന്‍ കാരണമെന്നാണ് സൂചന. നികുതിയും സെസും ഏജന്റ് കമ്മീഷനും കിഴിച്ച ശേഷം 16.47 കോടി രൂപയാണ് സമ്മാനര്‍ഹന് ലഭിച്ചത്.
