മംഗലാപുരം|
Last Modified തിങ്കള്‍, 22 സെപ്‌റ്റംബര്‍ 2014 (15:41 IST)
മംഗലാപുരത്തെ ഉഡുപ്പി പഡൂര്‍ ലേബര്‍ കോളനിയില്‍ പശുക്കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തില്‍ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പറമ്പില്‍ മേയാന്‍ വിട്ടിരുന്ന പശുക്കുട്ടിയെ ഇവര്‍ കാട്ടിലേക്ക് കൊണ്ടുപൊയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
നാരായണ കുലാല്‍ എന്ന ആളുടെ ഒരു വയസ്സ് പ്രായമുള്ള പശുകുട്ടിയാണ് പീഡനത്തിനിരയായത്.
പറമ്പില്‍ മേയാന്‍ കെട്ടിയ പശുവിനെ കാണാതയതിനെ ത്തുടര്‍ന്ന് അന്വേഷണത്തിനിറങ്ങിയ കുലാല്‍ കുറച്ചകലെയുള്ള കാട്ടില്‍ പശുക്കുട്ടിയെ കെട്ടിയിട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. കണ്ടെത്തിയപ്പോള്‍ പശുക്കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ നിന്ന് ചോര വാര്‍ന്നൊഴുകുന്നുണ്ടായിരുന്നു.
സംഭവത്തെത്തുടര്‍ന്ന് സ്ഥലത്ത് സമീപ വാസികള്‍ തടിച്ചുകൂടി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കോളനിയിലെ നാല് യുവാക്കളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.പശുക്കുട്ടി ലൈംഗിക പീഡനത്തിനിരയായതായി
മൃഗാശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.