1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. brother trying to rape her sister

സഹോദരന്‍ സഹോദരിയെ മാനഭംഗപ്പെടുത്തി!

സഹോദരന്‍
മദ്യലഹരിയില്‍ രക്തബന്ധം മറന്ന 21കാരന്‍ ഉറങ്ങിക്കിടന്ന സഹൊദരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു.  വെസ്റ്റ് ഡല്‍ഹിയിലാണ് സംഭവം. മദ്യലഹിരിയിലെത്തിയ 21കാരന്‍ പ്രായപൂര്‍ത്തിയായ സഹോദരിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ ഇയാളെ പൊലീസ് പിടികൂടി.

മിയാന്‍വാലി നഗറിലാണ് സംഭവം നടന്നത്. മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച മകനെ അമ്മ പിടികൂടി പരസ്യമായി ശിക്ഷിച്ചശേഷമാണ് പോലീസിന് കൈമാറിയത്. സ്ഥിരം മദ്യപാനിയായ യുവാവ് ബുധനാഴ്ച രാത്രി ഭക്ഷണത്തിനു ശേഷം കിടന്നുറങ്ങിയ 16കാരിയായ ഇളയ സഹോദരിയോട് അതിക്രമം കാട്ടുകയായിരുന്നു.

ഗരത്തില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി. വൈദ്യുതി മുടക്കം പതിവായതിനാല്‍ മക്കളെ വീടിനുള്ളില്‍ ഉറക്കികിടത്തിയ ശേഷം അമ്മ പതിവായി ടെറസ്സിലാണ് ഉറങ്ങിയിരുന്നത്. അമ്മ ടെറസിലേക്ക് പോയ സമയം നോക്കി യുവാവ് സഹോദരിയുടെ മുറിയില്‍ കയറുകയായിരുന്നു.

മകളുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അമ്മയാണ് മകനെ പിടികൂടി തെരുവിലേക്ക് വലിച്ചിഴച്ച് അയല്‍ക്കാരുടെ മുന്നിലിട്ട് അടിച്ചു. തുടര്‍ന്ന് മകനെ കൈകാര്യം ചെയ്യാന്‍ നാട്ടുകാരോടും ആവശ്യപ്പെട്ടു. പിന്നീട് പോലീസിനും കൈമാറി.