റാഞ്ചി|
jibin|
Last Modified ചൊവ്വ, 9 സെപ്‌റ്റംബര്‍ 2014 (10:58 IST)
മവോവാദികള്‍ നടത്തിയ ബോംബ് സ്ഫോടനത്തില്‍ കല്‍ക്കരിയുമായി വരുകയായിരുന്ന ട്രെയിന്‍ മറിഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെ ലെത്തോഹര്‍ ജില്ലയിലെ ഹെന്‍സെല ഗ്രാമത്തിലാണ് സംഭവം നടന്നത്.
ട്രെയിന്‍ പാളത്തില്‍ സ്ഥാപിച്ചിരുന്ന ബോംബാണ് ട്രെയിന്‍ വന്ന സമയത്ത് പൊട്ടിത്തെറിച്ചത്. തുടര്‍ന്ന് ട്രെയിനിന്റെ 24 ബോഗികള്‍ പാളം തെറ്റുകയായിരുന്നു. സംഭവശേഷം മവോയിസ്‌റ്റുകള്‍ ട്രെയിനിന്റെ ലോക്കോ പൈലറ്റിനെയും ഡ്രൈവറെയും ഉള്‍വനത്തിലേക്ക് തട്ടിക്കൊണ്ടു പോകുകയും ചെയ്തിരുന്നു. പിന്നീട് ഇവരെ വിട്ടയച്ചു. അപകടത്തെ തുടര്‍ന്ന് നിരവധി ബോഗികള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.