1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Blast in INS Ranvir follow up

ഐഎൻഎസ് രൺവീറിലെ പൊട്ടിത്തെറിയ്ക്ക് കാരണം ഫ്രിയോൺ വാതകച്ചോർച്ച

വാതകകച്ചോർച്ച
നാവികസേനാ യുദ്ധക്കപ്പലായ ഐഎൻഎസ് രൺവീറിലെ പൊട്ടിത്തെറിയിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്. പൊട്ടിത്തെറി ആയുധങ്ങൾ കൊണ്ടോ യുദ്ധസാമഗ്രികൾ കൊണ്ടോ അല്ല, ഫ്രിയോൺ വാതകച്ചോർച്ചയാണ് അപകടകാരണമെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.
 
എസി പ്ലാന്റിന്റെ മുകളിലെ മെസിലുണ്ടായിരുന്നവരാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ മൂന്ന് പേർ മരിക്കുകയും 11 പേർക്ക് പരുക്കേൽക്കുകയും ചെയ്‌തിരുന്നു.മാസ്റ്റർ ചീഫ് പെറ്റി ഓഫീസർ കൃഷ്ണൻ കുമാർ, മാസ്റ്റർ ചീഫ് പെറ്റി ഓഫീസർ സുരേന്ദ്ര കുമാർ, ചീഫ് പെറ്റി ഓഫീസർ എകെ സിംഗ് എന്നിവരാണ് മരിച്ചത്. പരുക്കേറ്റവരുടെ നില ഗുരുതരമല്ല.
അടുത്ത ലേഖനം
ഭാര്യയുമായി പിണങ്ങിക്കഴിഞ്ഞ യുവാവ് ആത്മഹത്യ ചെയ്തു, വിഷമത്തിൽ യുവാവിന്റെ പിതാവും തീകൊളുത്തി മരിച്ചു