കെഎസ്ആര്‍ടിസിയില്‍ കൊറോണ പ്രതിസന്ധി ഇല്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 19 ജനുവരി 2022 (14:51 IST)
കെഎസ്ആര്‍ടിസിയില്‍ കൊറോണ പ്രതിസന്ധി ഇല്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. നിലവില്‍ സര്‍വീസുകള്‍ നിര്‍ത്തേണ്ട സാഹചര്യം ഇല്ലെന്നും ബസുകളില്‍ തിരക്കുകുറയ്ക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. 3431 ബസുകളാണ് കഴിഞ്ഞ ദിവസം സര്‍വീസുകള്‍ നടത്തിയത്.

തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ബസുകള്‍ നിര്‍ത്തലാക്കി അവധി നേടുന്നതിന് വേണ്ടി ചില ജീവനക്കാരാണ് പ്രചരണം നടത്തുന്നതെന്ന് കെഎസ്ആര്‍ടിസി സിഎംഡിയും പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :