1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. BJP thinks they are bigger than RSS says abhijeeth deepke

ആർഎസ്എസിനേക്കാൾ വലുതാണെന്നാണ് ബിജെപിയുടെ ധാരണ, നിങ്ങളൊന്ന് മോഹൻ ഭാഗവതിനെ കേൾക്കണം : അഭിജിത് ദീപ്കെ

Abhijith Deepke
ആര്‍എസ്എസിനേക്കാള്‍ വലിയവര്‍ തങ്ങളാണെന്ന ധാരണയാണ് ബിജെപിക്ക് ഇപ്പോഴുള്ളതെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകനായ അഭിജീത് ദീപ്‌കെ. ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിനെ കേള്‍ക്കാന്‍ ബിജെപി തയ്യാറാകണം. ഭാഗവത് ഉള്‍ക്കൊള്ളലിന്റെ ഭാഷയിലേക്ക് വരുമ്പോള്‍ മോദി ദിമാഗി നക്‌സല്‍ പോലുള്ള പുതിയ വാക്കുകളുമായി വരികയാണെന്നും അഭിജിത് പറയുന്നു. മോഹന്‍ ഭാഗവത് ന്യൂയോര്‍ക്കില്‍ നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
 
12 വര്‍ഷത്തെ ഭരണം കൊണ്ട് എല്ലാ കേന്ദ്ര എജന്‍സികളെയും കൈപ്പിടിയിലാക്കിയതോടെ ആര്‍എസ്എസിനേക്കാള്‍ വലുതായെന്ന ചിന്തയിലാണ് ബിജെപി. പ്രതിഷേധിക്കുന്ന ജെന്‍സിയെ ദേശവിരുദ്ധരെന്ന് വിളിക്കരുതെന്നാണ് മോഹന്‍ ഭാഗവത് പറഞ്ഞത്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദിമാഗി നക്‌സല്‍ പോലുള്ള പുതിയ വാക്കുകളുമായി വരികയാണ്. ഭാഗവത് ഉള്‍ക്കൊള്ളലിനെ പറ്റി സംസാരിക്കുമ്പോള്‍ മോദി ഇത്തരം വാക്കുകള്‍ ഉപയോഗിക്കുന്നത് ശരിയല്ല.അഭിജീത് ദീപ്‌കെ പറഞ്ഞു.ALSO READ: ഹൽദ്വാനി ശുദ്ധീകരണ വിവാദം: സമുദായ സ്പർദ്ദയ്ക്ക് ശ്രമിച്ചെന്ന് പരാതി, രാഹുൽ ഗാന്ധിക്കെതിരെ കേസ്
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഹൽദ്വാനി ശുദ്ധീകരണ വിവാദം: സമുദായ സ്പർദ്ദയ്ക്ക് ശ്രമിച്ചെന്ന് പരാതി, രാഹുൽ ഗാന്ധിക്കെതിരെ കേസ്