1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Bihar Fake Liquar Death

ബീഹാറിലെ വ്യാജമദ്യ ദുരന്തത്തിലെ മരണം 70തായി; മരണപ്പെട്ടവര്‍ക്ക് ധനസഹായം നല്‍കില്ലെന്ന് ഉറപ്പിച്ച് മുഖ്യമന്ത്രി

Bihar Fake Liquar Death
ബീഹാറിലെ വ്യാജ മദ്യ ദുരന്തത്തിലെ മരണം 70തായി. മരണപ്പെട്ടവര്‍ക്ക് ധനസഹായം നല്‍കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മദ്യദുരന്തത്തില്‍ ആദ്യമരണം റിപ്പോര്‍ട്ട് ചെയ്ത സരണ്‍ ജില്ലയില്‍ 60 പേരാണ് ഇതുവരെ മരിച്ചത്. എന്നാല്‍ 31 പേര്‍ മാത്രമാണ് മരിച്ചതെന്നാണ് ഔദ്യോഗിക കണക്ക്. വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്ന പലരുടെയും ആരോഗ്യനില വഷളായിട്ടുണ്ട്. വ്യാജ മദ്യ ദുരന്തത്തില്‍ ഇതുവരെ നാലു പേരാണ് അറസ്റ്റില്‍ ആയത്. 
 
മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം നല്‍കില്ലെന്ന് നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍. മദ്യം കഴിച്ചാല്‍ മരിക്കുമെന്നും അതിനാല്‍ മദ്യപിക്കരുതെന്നുമുള്ള രതീഷ് കുമാറിന്റെ പ്രസ്താവന വിവാദമായിരുന്നു. ദുരന്തത്തിന് പിന്നാലെ സംസ്ഥാനത്ത് പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
തക്കലയില്‍ നടുറോട്ടില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു