അനുബന്ധ വാര്‍ത്തകള്‍
- ടോയ്ലറ്റ് ഉപയോഗിച്ച ശേഷം പണം നല്‍കാത്തതിന് യുവാവിനെ തലയ്ക്കടിച്ച് കൊന്നു
- വ്യാജമദ്യം കഴിച്ചാല്‍ മരിക്കും: മദ്യ ദുരന്ത ഇരകളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കില്ലെന്ന് ബീഹാര്‍ മുഖ്യമന്ത്രി
- ഇന്ത്യയ്ക്ക് നല്കുന്ന എണ്ണയുടെ വില റഷ്യ വീണ്ടും കുറച്ചു
- മേഘാലയയില്‍ നാല് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു
- ഇതെന്താ മഴക്കാലം ആണോ? മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയിലേക്ക്, ജാഗ്രത
ഇന്ത്യയുടെ ആണവഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ അഗ്നി5 നൈറ്റ് ട്രയല്‍ വിജയകരമായി പരീക്ഷിച്ചു; ചൈനയുടെ മുഴുവന്‍ ഭൂപരിധിയും ലക്ഷ്യമിടാനാകും
ഇന്ത്യയുടെ ആണവഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ അഗ്നി5 നൈറ്റ് ട്രയല്‍ വിജയകരമായി പരീക്ഷിച്ചു. ഇതിന് ചൈനയുടെ മുഴുവന്‍ ഭൂപരിധിയും ലക്ഷ്യമിടാനാകും. 5,400 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈലാണ് ഇത്. ഇന്ത്യയുടെ ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്പ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) ആണ് അഗ്നി5 മിസൈല്‍ വികസിപ്പിച്ചത്.
അഗ്നി മിസൈല്‍ പരമ്ബരയിലെ അത്യാധുനിക പതിപ്പാണ് അഗ്നി5. 17 മീറ്റര്‍ നീളവും 50 ടണ്‍ ഭാരവുമാണ് ഉള്ളത്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്നി5 നെ കൂടാതെ 700 കിമീ പരിധിയുള്ള അഗ്നി1, 2000 കിമീ പരിധിയുള്ള അഗ്നി2, 2500 കിമീ പരിധിയിലുള്ള അഗ്നി3, 3500 കിമി പരിധിയുള്ള അഗ്നി4 എന്നിവയാണ് അഗ്നി5ന് മുന്നേയുണ്ടായിരുന്നവ.