വാഷിങ്‌ടൺ|
അഭിറാം മനോഹർ|
Last Modified വ്യാഴം, 25 ജൂണ്‍ 2020 (13:43 IST)
വാഷിങ്‌ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് കനത്ത പരാജയം ഏറ്റുവാങ്ങുമെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ.അമേരിക്കയിലെ നിലവിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനും രാജ്യത്തെ സാധാരണ നിലയിൽ എത്തിക്കാനും ജോ ബൈഡനെകൊണ്ടെ സാധിക്കുകയുള്ളുവെന്നും ഒബാമ പറഞ്ഞു.
അമേരിക്കയിലെ കുത്തഴിഞ്ഞ ഭരണത്തിനെതിരെ യുവതലമുറയ്ക്കിടയില്‍ വലിയൊരു ഉണര്‍വ് ഉണ്ടായിട്ടുണ്ടെന്നും ഇത് വലിയ ശുഭാപ്‌തി വിശ്വാസം പകരുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.ലോക നേതാക്കള്‍ക്ക് ട്രംപിനോട് അതൃപ്തിയുള്ളതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.