കൊവിഡ് നിരീക്ഷണത്തിലുള്ള എംഎൽഎ പിപിഇ കിറ്റ് ധരിച്ച് വോട്ട് ചെയ്യാനെത്തി, കേസെടുക്കണമെന്ന് ബിജെപി

വെബ്ദുനിയ ലേഖകൻ| Last Updated: ശനി, 20 ജൂണ്‍ 2020 (08:54 IST)
പ്രദീകാത്മക ചിത്രം
ജെയ്‌പൂർ: വിദേശത്തുനിന്നും തിരിച്ചെത്തിയതിനെ തുടർന്ന് ക്വാറന്റീനിൽ കഴിയവെ പിപിഇ കിറ്റ് ധരിച്ച് രാജ്യസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയ കോൺഗ്രസ് എംഎൽഎക്കെതിരെ ബിജെപി. ക്വാറന്റീൻ ലംഘിച്ച നഗർ എംഎൽഎ വജിബ് അലിയ്ക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തണം എന്ന് ആവശ്യപ്പെട്ട് ബിജെപി തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.

ഓസ്ട്രേലിയയിൽ നിന്നും തിരികെയെത്തിയതിനെ തുടർന്ന് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു വാജിബ് അലി. വന്ദേഭാരത് വിമാനങ്ങളിൽ ഒന്നിലാണ് വ്യാഴാഴ്ച വാജിബ് അലി ഇന്ത്യയിലെത്തിയത്. തുടർന്ന് കഴിഞ്ഞ ദിവസം നടന്ന രാജ്യസഭാ തെരെഞ്ഞെടുപ്പിൽ പിപിഇ കിറ്റ് ധരിച്ചെത്തി വോട്ട് രേഖപ്പെടുത്തുകയായിരുന്നു. അതേസമയം യാത്ര ആരംഭിയ്ക്കുന്നതിന് മുൻപും, രാജ്യത്ത് എത്തിയതിന് ശേഷവും കൊവിഡ് പരിശോധന നടത്തിയിരുന്നു എന്നാണ് വാജിബ് അലിയുടെ വിശദീകരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :