അനുബന്ധ വാര്‍ത്തകള്‍
- പൊന്നാനിയില്‍ തണ്ണിമത്തന് പൊട്ടിത്തെറിച്ചു
- Gaganyaan Mission: പ്രധാനമന്ത്രി തിരുവനന്തപുരത്ത്. ഗഗൻയാൻ പ്രഖ്യാപിച്ചു, സംഘത്തെ നയിക്കുക മലയാളി
- ഇന്നും ചൂട് കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: തിരുവനന്തപുരം നഗരത്തില്‍ രണ്ടുദിവസം ഗതാഗത നിയന്ത്രണം, നിയന്ത്രണങ്ങള്‍ ഇങ്ങനെ
- അടിമാലിയില്‍ ഷെല്‍ട്ടര്‍ ഹോമില്‍ കഴിയവേ കാണാതായ പതിനഞ്ചുകാരിയെ കണ്ടെത്തി
ടിപി വധക്കേസ് പ്രതികള്‍ക്ക് വധശിക്ഷയില്ല; 20 വര്‍ഷം കഠിന തടവ്, ഒരു ഇളവും പാടില്ലെന്ന് ഹൈക്കോടതി
ശിക്ഷ വര്‍ധിപ്പിക്കണമെന്ന ഹര്‍ജികളില്‍ രണ്ടു ദിവസമാണ് കോടതി വാദം കേട്ടത്
ടി.പി.ചന്ദ്രശേഖരന് വധക്കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ ഒന്‍പത് പ്രതികള്‍ക്ക് ശിക്ഷാ ഇളവില്ലാതെ ജീവപര്യന്തം തടവുശിക്ഷ. 20 വര്‍ഷം കഴിയാതെ ശിക്ഷാ ഇളവോ പരോളോ പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രതികള്‍ക്ക് വധശിക്ഷയില്ല. വിചാരണക്കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷനും ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമയും നല്കിയ ഹര്‍ജികളിലാണ് ഹൈക്കോടതി വിധി.
വിചാരണക്കോടതി വിട്ടയച്ച്, ഹൈക്കോടതി കുറ്റക്കാരെന്നു കണ്ടെത്തിയ ജ്യോതി ബാബു, കെ.കെ.കൃഷ്ണന് എന്നിവരെ ജീവപര്യന്തം തടവിനും ജസ്റ്റിസുമാരായ ജയശങ്കരന്‍ നമ്പ്യാരും കൗസര്‍ എടപ്പഗത്തും അടങ്ങിയ ബെഞ്ച് ശിക്ഷിച്ചു.
ശിക്ഷ വര്‍ധിപ്പിക്കണമെന്ന ഹര്‍ജികളില്‍ രണ്ടു ദിവസമാണ് കോടതി വാദം കേട്ടത്. രണ്ടു ദിവസവും പ്രതികളെ കോടതിയില്‍ ഹാജരാക്കി. വിചാരണക്കോടതി വിധിച്ച ശിക്ഷ അപര്യാപ്തമാണെന്നും പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന് ആവശ്യപ്പെട്ടു.