തിരുവനന്തപുരം|
JOYS JOY|
Last Modified തിങ്കള്‍, 17 ഓഗസ്റ്റ് 2015 (11:42 IST)
ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ എം മാണി കോഴ വാങ്ങിയതിന് തെളിവുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. എസ് പി സുകേശന്‍ തയ്യാറാക്കിയ വസ്തുത റിപ്പോര്‍ട്ട് ഒരു സ്വകാര്യവാര്‍ത്ത ചാനലാണ് പുറത്തുവിട്ടത്.
മാണി കോഴ വാങ്ങിയതിന് തെളിവുണ്ടെന്നും അദ്ദേഹത്തെ പ്രോസിക്യൂട് ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. തിരുവനന്തപുരത്ത് വെച്ച് 10 ലക്ഷവും പാലായില്‍ വെച്ച് 15 ലക്ഷം രൂപയും കോഴ വാങ്ങിയതിന്
തെളിവുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതേസമയം, മാണിക്കെതിരെ തെളിവ് ഇല്ലെന്നും അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യേണ്ട ആവശ്യമില്ലെന്നുമാണ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്.
ബാര്‍ കേസുമായി ബന്ധപ്പെട്ട നുണ പരിശോധനയില്‍ ബാര്‍ അസോസിയേഷന്‍ നേതാവ് ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളി പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞതായും രാജ് കുമാര്‍ ഉണ്ണി ഉള്‍പ്പെടെയുള്ളവര്‍ നുണപരിശോധനക്ക് ഹാജരാകാതിരുന്നത് സംശയാസ്പദമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.