1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. banglur school rape , police , rape case , school

ബാംഗ്ലൂര്‍ സ്കൂളിലെ പീഡനം: രണ്ടു പേര്‍കൂടി അറസ്‌റ്റില്‍

ബാംഗ്ലൂരിലെ സ്കൂള്‍ പീഡനം
ബാംഗ്ലൂരിലെ സ്കൂളിൽ ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ രണ്ട് കായിക അധ്യാപകരെ അറസ്റ്റ് ചെയ്തതായി ബാംഗ്ലൂർ പൊലീസ്. ലാൽ ഗിരി,​ വസിം പാഷ എന്നീ അധ്യാപകരാണ് അറസ്റ്റിലായത്. ഇതിൽ ഒരാൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

ജൂലൈ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഈസ്റ്റ് ബാംഗ്ലൂരിലെ പ്രശസ്തമായ വിബ്ജിയോര്‍ സ്‌കൂളില്‍ ആറ് വയസുകാരിയായ വിദ്യാര്‍ത്ഥിനിയെ സ്‌കൂളിലെ കായികാധ്യാപകര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. അതേസമയം സംഭവം ജൂലൈ 14നാണ് വിവരം പുറത്തറിയുന്നത്.

തുടര്‍ന്ന് സംഭവം വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. സംഭവത്തില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ച സ്‌കൂള്‍ ചെയര്‍മാനേയും മറ്റൊരു കായികാധ്യാപകനായ മുസ്തഫ എന്ന മുന്നയേയും പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.